കമ്പ്യൂട്ടറുകളെപ്പറ്റി ആലോചിക്കുമ്പോള്‍ നമ്മുടെ മനസ്സിലെത്തുന്നത് ഡെസ്‌ക്ടോപും ലാപ്‌ടോപും ടാബ്‌ലറ്റ് കമ്പ്യൂട്ടറുമൊക്കെയാണ്, അല്ലേ? ഇപ്പോഴാകട്ടെ കമ്പ്യൂട്ടറുപയോഗിച്ച് ചെയ്യാവുന്ന കുറേക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള മൊബൈല്‍ ഫോണുകളും ലഭ്യമാണ്. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ ലോകത്ത് എവിടെയിരുന്നും കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയും! ഒരു കണ്ണട കയ്യിലുണ്ടായാല്‍ മതി..!
ഈ കണ്ണട പോലുള്ള ഉപകരണം ഒരു സ്മാര്‍ട് ഗ്ലാസ് ആണ്. ഇത് വികസിപ്പിച്ചതോ, ഒരു മലയാളി സംരംഭകനും! അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പിറ്റാസ് (Milpitas) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് നിമോ പ്ലാനറ്റ് ( Nimo Planet ) എന്ന സ്ഥാപനമാണ് ഈ സ്മാര്‍ട് ഗ്ലാസിന്റെ പിന്നിലുള്ളത്. മലപ്പുറം തിരൂര്‍ സ്വദേശി രോഹില്‍ദേവ് (Rohildev Nattukallingal) ആണ നിമോപ്ലാനറ്റിന്റെ സ്ഥാപകനും സിഇഒയും.Rohildev Nattukallingal |
ലോകത്തെ ആദ്യത്തെ 'അള്‍ട്രാ പോര്‍ട്ടബ്ള്‍ മള്‍ട്ടി സ്‌ക്രീന്‍ കംപ്യൂട്ടര്‍' എന്ന വിശേഷണവുമായി എത്തുന്ന നിമോ സ്മാര്‍ട് ഗ്ലാസ് ഉടന്‍ വിപണിയില്‍ ലഭ്യമാകും. ഏകദേശ വില 60,000 രൂപ. ആദ്യ ഘട്ടത്തില്‍ അമേരിക്കയിലും ഇന്ത്യയിലും ലഭിക്കും. കേരളത്തില്‍ കൊച്ചിയില്‍ നിമോയുടെ ഒരു ടീം പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രഫഷനല്‍ ഉപയോഗത്തിനുള്ള സ്മാര്‍ട്ട് ഗ്ലാസുകള്‍ വളരെ അപൂര്‍വമാണിപ്പോള്‍. ഉള്ളതിന് വലിയ വിലയുമാണ്.
നിമോ സ്മാര്‍ട് ഗ്ലാസ് ധരിച്ചാല്‍ 2 മീറ്റര്‍ അകലെ ഒരു വെര്‍ച്വല്‍ സ്‌ക്രീന്‍ തുറന്നു വരും. ബ്ലൂടൂത്ത്, വൈഫൈ, മൊബൈല്‍ ഹോട്‌സ്‌പോട് എന്നിവയുമായെല്ലാം കണക്ട് ചെയ്യാം. 90 ഗ്രാം മാത്രമാണ് ഭാരം. 6 സ്‌ക്രീനുകള്‍ വരെ കാണാം. മൗസും ബ്ലൂ ടൂത്ത് കീ പാഡും ഉപയോഗിക്കാം.
എന്തായാലും വെയറബിള്‍ കമ്പ്യൂട്ടിംഗ് രംഗത്ത് മലയാളിത്തിളക്കത്തിനായി കാത്തിരിക്കാം.
No comments:
Post a Comment