അന്റാര്‍ട്ടിക്ക എന്ന മഞ്ഞുമൂടിയ ഭൂഖണ്ഡത്തോട് എന്നും ചേര്‍ത്ത് പറയാവുന്ന പേരാണ് ഏണസ്റ്റ് ഷാക്കിള്‍ട്ടണ്‍ (Ernest Shackleton) എന്നത്. 1900ന്റെ ആദ്യ പാദങ്ങള്‍ ഹീറോയിക് ഏജ് ഓഫ് അന്റാര്‍ട്ടിക് എക്‌സ്‌പ്ലൊറേഷന്‍ ( Heroic Age of Antarctic Exploration) എന്നാണറിയപ്പെടുന്നത്. അക്കാലത്തെ ഏറ്റവും പ്രമുഖനായ പര്യവേക്ഷകന്‍ ബ്രിട്ടീഷുകാരനായ ഷാക്കിള്‍ട്ടണ്‍ തന്നെയായിരുന്നു. ഇപ്പോള്‍ ഇദ്ദേഹത്തെപ്പറ്റി വീണ്ടുമോര്‍ക്കുന്നത് കടലാഴങ്ങളില്‍ എന്നോ മറഞ്ഞുപോയ ഒരു കപ്പലിന്റെ വീണ്ടെടുക്കലുമായി ബന്ധപ്പെട്ടാണ്.
1914ലാണ് സര്‍ ഏണസ്റ്റ് ഷാക്കിള്‍ട്ടണും 24 അംഗ പര്യവേക്ഷകസംഘവും കൂടി എന്‍ഡുറന്‍സ് (Endurance) എന്നു പേരിട്ട കപ്പലില്‍ അന്റാര്‍ട്ടിക മുറിച്ചു കടക്കാന്‍ പുറപ്പെട്ടത്. തടികൊണ്ടു നിര്‍മിച്ച കപ്പലായിരുന്നു എന്‍ഡുറന്‍സ്. യാത്രക്കിടയില്‍ 1915ല്‍ നിര്‍ഭാഗ്യവശാല്‍ അന്റാര്‍ട്ടിക്കയിലൊരിടത്ത് കപ്പല്‍ മഞ്ഞിലുറച്ചു തകര്‍ന്നു. ഷാക്കിള്‍ട്ടണും കൂട്ടരും അതിസാഹസികമായി കപ്പല്‍ചേതത്തെ അതിജീവിച്ചു. 1300 കിലോമീറ്ററോളം ലൈഫ് ബോട്ടിലും മറ്റും യാത്രചെയ്ത് മഞ്ഞുമൂടിയ സാഹചര്യങ്ങളെ അതിജീവിച്ച് അവര്‍ കരയ്ക്കണഞ്ഞപ്പോള്‍ അത് അന്നുവരെ മനുഷ്യരാശി കണ്ട ഏറ്റവും സാഹസിക രക്ഷപ്പെടലായി മാറി. ഷാക്കിള്‍ട്ടണും കൂട്ടരും കപ്പലിന്റെ മുങ്ങുന്ന ചിത്രമൊക്കെ എടുത്താണ് തിരിച്ചു പോന്നത്. പക്ഷെ പിന്നീട് പലരും പല ശ്രമങ്ങളും നടത്തിയെങ്കിലും ആ കപ്പല്‍ എവിടെ മുങ്ങി എന്നു കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല.ഒടുവില്‍ 100 വര്‍ഷങ്ങള്‍ക്കിപ്പുറം അടുത്തകാലത്താണ് കപ്പലിനെ സമുദ്രത്തിനടിയില്‍ കണ്ടെത്തിയത്. സേബര്‍ടൂത്ത് (Sabertooth) എന്നു പേരായ സമുദ്രാന്തര്‍ഭാഗങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന റോബോട്ടുകള്‍ ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയത്. സമുദ്രോപരിതലത്തിന് ഏതാണ്ട് 3 കിലോമീറ്റര്‍ അടിയിലാണ് കപ്പലിന്റെ അവശേഷിപ്പുണ്ടായിരുന്നത്.
തടിയില്‍ നിര്‍മിച്ചതായിട്ടും ഇത്രയും കാലം ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ കടലിനടിയില്‍ കിടന്നിട്ടും കാര്യമായ കേടുപാടൊന്നും കപ്പലിന് ഉണ്ടായിരുന്നില്ല എന്നത് പര്യവേക്ഷകരെ അമ്പരിപ്പിച്ചു. അന്റാര്‍ട്ടിക്കന്‍ സമുദ്രഭാഗങ്ങളില്‍ തടിഭാഗങ്ങള്‍ ദ്രവിപ്പിക്കുന്ന ചില സൂക്ഷ്മജീവികളുടെ അഭാവമായിരിക്കാം ഇതിനു കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഷാക്കിള്‍ട്ടണ് ഇതൊന്നും കാണാന്‍ സാധിച്ചില്ല. അദ്ദേഹം 1922ല്‍ മറ്റൊരു സാഹസിക യാത്രയ്ക്കിടയില്‍ കപ്പലില്‍ വച്ച് ഹൃദയാഘാതത്താല്‍ മരണമടഞ്ഞു.

No comments:
Post a Comment