ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണിത്. നമ്മുടെ രാജ്യത്തും നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ പുതു വിപ്ലവത്തില്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് ഒരു മലയാളി സ്റ്റാര്‍ട്ടപ്പ് രംഗത്തെത്തിയിരിക്കുന്നു. ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ VAAN ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. മലയാളിയായ ജിത്തു സുകുമാരന്‍ നായരാണ് ഈ കമ്പനിയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഓഫീസറും.
അര്‍ബന്‍സ്പോര്‍ട്ട്, അര്‍ബന്‍സ്പോര്‍ട്ട് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഇലക്ട്രിക് സൈക്കിളുകള്‍ കമ്പനി പുറത്തിറക്കുന്നത്. ഇറ്റലിയില്‍ അടുത്തയിടെ നടന്ന ഒരു പ്രമുഖ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ആഗോളതലത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.ഈ സൈക്കിളുകളുടെ കോംപാക്റ്റ് അലുമിനിയം യൂണിസെക്‌സ് ഫ്രെയിമുകള്‍, സാഡില്‍, റിംസ്, ഹാന്‍ഡില്‍ബാര്‍ തുടങ്ങിയവ ഇറ്റാലിയന്‍ കമ്പനിയായ ബെനലിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇലക്ട്രിക് പെഡല്‍ അസിസ്റ്റ് സിസ്റ്റത്തില്‍ 250W ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍, നീക്കം ചെയ്യാവുന്ന 48 വോള്‍ട്ട് ലിഥിയം-അയണ്‍ ബാറ്ററി, 5 ഇലക്ട്രിക് ഗിയറുകള്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. ഒരു സ്മാര്‍ട്ട് എല്‍സിഡി ഡിസ്‌പ്ലേയും ഇതിന്റെ ആകര്‍ഷണമാണ്. 2.5 കിലോഗ്രാം ഭാരമുള്ള നീക്കം ചെയ്യാവുന്ന ബാറ്ററി ഈ സെഗ്മെന്റില്‍ ആദ്യത്തേതാണ്. ഫുള്‍ ചാര്‍ജാവാന്‍ 4 മണിക്കൂര്‍ സമയം വേണ്ടിവരും. അതിന് അര യൂണിറ്റ് വൈദ്യുതി മാത്രമേ ആവശ്യമുള്ളൂ. ഏകദേശം 4-5 രൂപയാണ് പ്രതീക്ഷിക്കുന്ന ചിലവ്.സൈക്കിള്‍ ഉപയോഗിക്കുന്ന മോഡ് അനുസരിച്ച് 50 കിലോമീറ്റര്‍ മുതല്‍ 60 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്.
കൊച്ചിയിലാണ് ഈ സൈക്കിളുകള്‍ നിര്‍മിക്കുന്ന പ്ലാന്റ് എന്നതാണ് മറ്റൊരു പ്രത്യേകത. പ്ലാന്റിന് പ്രതിമാസം 2,000 സൈക്കിളുകള്‍ അസംബിള്‍ ചെയ്യാനുള്ള ശേഷിയുണ്ട്.
59,999 രൂപ മുതല്‍ 69,999 രൂപ വരെയാണ് പല വെഡലുകളുടെ ഏകദേശ വില.
No comments:
Post a Comment