കാര്‍ ടാക്‌സി വിളിക്കുന്നതുപോലെ ഇനി ചെറു വിമാന ടാക്‌സി വിളിച്ച് യാത്രപോകുന്നതിനെക്കുറിച്ച് സ്വപ്നം കാണാറുണ്ടോ?
അതിനി സ്വപ്നമല്ല, യാഥാര്‍ത്ഥ്യമാണ്!
ലോകം വളരുംതോറും യാത്രാ മാര്‍ഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ചെറിയ ദൂരങ്ങളില്‍ ചെലവു കുറച്ച് ആകാശമാര്‍ഗം സഞ്ചരിക്കാവുന്ന ഡ്രോണ്‍ അധിഷ്ഠിതമായ യാത്രാമാര്‍ഗങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. ബാറ്ററിയില്‍ പറക്കുന്ന എയര്‍ ടാക്‌സിയായ വോളൊകോപ്റ്ററിന്റെ ആദ്യ പരീക്ഷണപ്പറക്കലിന് ജര്‍മന്‍ നഗരമായ സ്റ്റുട്ഗര്‍ട്ട് അടുത്തയിടെ സാക്ഷിയായി. വൈദ്യുത എയര്‍ ടാക്‌സിക്കായി ഏതെങ്കിലും യൂറോപ്യന്‍ നഗരത്തില്‍ നടത്തുന്ന ആദ്യ പരീക്ഷണപ്പറക്കലാണിതെന്ന് നിര്‍മാതാക്കളായ വോളൊകോപ്റ്റര്‍ ജിഎംബിഎച്ച് വ്യക്തമാക്കി. യുഎസ് ആസ്ഥാനമായ ഇന്റര്‍ കോര്‍പറേഷന്റെയും ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഡെയ്മ്‌ലര്‍ എജിയുടെയും പിന്തുണ വോളൊകോപ്റ്ററിനുണ്ട്.
വന്‍നഗരങ്ങളിലെ ഹ്രസ്വദൂര യാത്രകള്‍ക്കായി ഡ്രോണിനു സമാനമായ വൈദ്യുത ഹെലികോപ്റ്ററാണു വോളൊകോപ്റ്റര്‍ വികസിപ്പിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനകം വോളൊകോപ്റ്റര്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസിനു സജ്ജമാവുമെന്നാണു നിര്‍മാതാക്കളുടെ പ്രതീക്ഷ. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാവും പറക്കും ടാക്‌സിയുടെ ബുക്കിങ്ങ്.
18 റോട്ടര്‍ സഹിതമെത്തുന്ന ഈ പറക്കും ടാക്‌സിയില്‍ രണ്ടു സീറ്റാണുള്ളത്. ഇതിലൊന്നു വൈമാനികനും മറ്റേത് യാത്രികനുമാവാം. അതല്ല, വിദൂര സംവേദന സംവിധാനത്തിലോ വൈമാനിക സഹായമില്ലാതെ സ്വന്തം നിലയില്‍ പറക്കുന്ന രീതിയിലോ ആണു പ്രവര്‍ത്തനമെങ്കില്‍ ഈ സീറ്റുകള്‍ യാത്രികര്‍ക്ക് ഉപയോഗിക്കാം. കാര്യമായ ശബ്ദം സൃഷ്ടിക്കാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ശബ്ദമലിനീകരണ പ്രശ്‌നവുമില്ലത്രേ!

No comments:
Post a Comment