കാറിന്റെ നിര്‍വചനം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രമുഖ കാര്‍ കമ്പനിയായ ജാഗ്വര്‍ (Jaguar), ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ പ്രസാധകരായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന് അപേക്ഷ സമര്‍പ്പിച്ചു. നിലവില്‍ ഓക്സ്ഫഡ് ഡിക്ഷണറി കാറിനെ 'രണ്ട് മുന്‍ ചക്രങ്ങളും രണ്ട് പിന്ചക്രങ്ങളുമുള്ള സ്വകാര്യ, വാണിജ്യ അല്ലെങ്കില്‍ ഒഴിവു സമയത്തുപയോഗിക്കുന്ന, ഒരു ഡ്രൈവറെയും കുറച്ച് യാത്രക്കാരെയും വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോഡ് വാഹനം' എന്നാണ് നിര്‍വചിച്ചിരിക്കുന്നത്.
പരിഷ്കരിച്ച നിര്‍വചനത്തിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയെയും ഉള്‍പ്പെടുത്തണമെന്നാണ് കമ്പനിയുടെ ആവശ്യം. ഇവരുടെ പുതിയ എസ്യുവി, ജാഗ്വര്‍ ഐ-പേസ് (Jaguar I-Pace) എന്ന ഇലക്ട്രിക് വാഹനത്തിനു വേണ്ടിയാണ് ഇത്തരമൊരാവശ്യവുമായി കമ്പനി മുന്നോട്ട് വന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബ്രിട്ടീഷ് കമ്പനി.
No comments:
Post a Comment