ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകളുള്ളത് ഏതു രാജ്യത്താണ് എന്നൊരു ചോദ്യം വന്നാല്‍ നിങ്ങളുടെ ഉത്തരം എന്താകും?! ലോകത്തിലെ ഏറ്റവും വലിയരാജ്യത്തോ, ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തോ ആയിരിക്കും ഏറ്റവും കൂടുതല്‍ ഭാഷകളുള്ളത് എന്നാവും നിങ്ങള്‍ വിചാരിക്കുക. എന്നാല്‍ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍. ഓഷ്യാനിയ പ്രദേശത്ത് (Oceania) സ്ഥിതിചെയ്യുന്ന പാപുവ ന്യൂഗിനി (Papua New Guinea) എന്ന താരതമ്യേന ചെറിയ രാജ്യത്താണ് ഏറ്റവുമധികം ഭാഷകള്‍ സജീവമായി നിലവിലുള്ളത് എന്നാണ് എത്‌നോലോഗ് (Ethnologue) എന്ന പ്രസിദ്ധീകരണത്തിന്റെ ഏറ്റവും പുതിയ എഡിഷന്‍ പറഞ്ഞുതരുന്നത്. 840 ഭാഷകള്‍ ഇവിടെ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ടത്രേ! ഈ പട്ടിക പ്രകാരം ഇന്ത്യ നാലാമതാണ്. 453 ഭാഷകളാണ് നമ്മുടെ രാജ്യത്ത് സജീവമായുള്ളത് എന്നാണ് കണ്ടെത്തല്‍.
ആസ്‌ട്രേലിയന്‍ ആധിപത്യത്തില്‍നിന്നും 1975ല്‍ സ്വതന്ത്രമായ രാജ്യമാണ് പാപുവ ന്യൂഗിനി.
ലോകത്താകമാനം സജീവമായി ഉപയോഗിക്കപ്പെടുന്ന ഏകദേശം 6700 ഭാഷകളില്‍ 40 ശതമാനത്തോളം അധികം താമസിയാതെ അപ്രത്യക്ഷമാകും എന്ന യുഎന്‍ പഠനവും അടുത്തകാലത്ത് പുറത്തുവന്നിട്ടുണ്ട്.
No comments:
Post a Comment