ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ (Priti Sushil Patel) സ്ഥാനമേറ്റു. നമ്മുടെ രാജ്യത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് തുല്യമായ സ്ഥാനമാണിത്. ബ്രിട്ടനില്‍ ആഭ്യന്തര മന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് ഇവര്‍. ബ്രിട്ടനില്‍ ജനിച്ച പ്രീതിയുടെ മാതാപിതാക്കള്‍ ഗുജറാത്തില്‍നിന്നും കുടിയേറിയവരാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായ പ്രീതി ഇപ്പോഴത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രധാന പിന്തുണക്കാരില്‍ ഒരാളാണ്. 2010 മുതല്‍ എസ്സക്‌സിലെ വിതാമിനെ (Witham in Essex) പ്രതിനിധീകരിക്കുന്ന എംപിയാണ് പ്രീതി പട്ടേല്‍. 1972 മാര്‍ച്ച് 29ന് ലണ്ടനിലാണ് പ്രീതിയുടെ ജനനം.
No comments:
Post a Comment