ചന്ദ്രയാന്‍-2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗ് വിജയകരമായില്ല. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് പറഞ്ഞു. റഫ് ബ്രേക്കിംഗിനു ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതിക പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിംഗ് പ്രക്രിയ തടസപ്പെട്ടത്.
ചന്ദ്രനിൽ നിന്ന് 2.1 കി.മീ മാത്രം അകലെവച്ച് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായെന്നും വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും ഐഎസ്ആര്‍ഒ ചെയര്മാന് കൂട്ടിച്ചേർത്തു. 37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാൻഡിംഗ് ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ശനിയാഴ്ച പുലർച്ചെ 1.52ന് ലാൻഡിംഗ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നൽ ലഭിക്കാ
തെ വരികയായിരുന്നു.
No comments:
Post a Comment