മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം ഗവര്‍ണര്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിഭവന്‍ പുതിയ ഗവര്‍ണറെ നിയമിച്ചത്.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ (68) ഭാരതീയ ക്രാന്തിദളിന്റെ വിദ്യാര്‍ഥി നേതാവായാണു രാഷ്ട്രീയത്തിലെത്തിയത്. ആദ്യ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും 1977ല്‍ നിയമസഭാംഗമായി.
1984 ലെ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ഊര്‍ജ സഹമന്ത്രിയായി.
1989 ലെ വി.പി. സിങ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി.
ഭാര്യ രേഷ്മ ആരിഫിനൊപ്പം സമര്‍പ്പണ്‍ എന്ന പേരില്‍ ഭിന്നശേഷി സൗഹൃദ സംഘടന സ്ഥാപിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കവേയാണ് ഗവര്‍ണര്‍ നിയമനം. മക്കള്‍: മുസ്തഫ ആരിഫ് (അഭിഭാഷകന്‍), കബീര്‍ ആരിഫ് (പൈലറ്റ്).
No comments:
Post a Comment