ISRO മേധാവിയായിരുന്ന എ. എസ്. കിരണ്‍കുമാറിന് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി. നാഷണല്‍ ഓര്‍ഡര്‍ ഓഫ് ദി ലീജിയന്‍ ഓഫ് ഓര്‍ണര്‍ (National Order of the Legion of Honour) എന്ന ബഹുമതിയാണ് കിരണ്‍കുമാറിന് ലഭിച്ചത്. ബഹിരാകാശ ബവേഷണ രംഗത്ത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ ബഹുമതി.
മംഗള്‍യാന്‍ ദൗത്യത്തിന്റെ ശില്‍പികളിലൊരാളായിരുന്നു
എ. എസ്. കിരണ്‍കുമാര്‍. കര്‍ണാടക സ്വദേശിയായ ഇദ്ദേഹം അഹ്മദാബാദിലെ സ്‌പേസ് ആപ്‌ളിക്കേഷന്‍ സെന്റര്‍ ഡയറക്ടറായിരുന്നു. ബാംഗ്‌ളൂര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഇലക്ട്രോണിക്‌സില്‍ എം.എസ്സിയും ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സില്‍നിന്ന് ഫിസിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക്കും നേടി. 1975ലാണ് ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്നത്.
No comments:
Post a Comment