സമഗ്രസംഭാവനയ്ക്കുള്ള രാഷ്ട്രപതിയുടെ ശ്രേഷ്ഠഭാഷാ പുരസ്‌കാരം (5 ലക്ഷം രൂപ) മലയാളഭാഷാവിഭാഗത്തില്‍ കവിയും അധ്യാപകനുമായ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി നേടി. അഞ്ചുലക്ഷം രൂപയാണ് പുരസ്‌കാരത്തുക. കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗം മുന്‍മേധാവിയായ ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്കു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. കൂടാതെ മലയാളഭാഷാ കമ്പ്യൂട്ടിങ് രംഗത്തെ ഗവേഷണങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാരത്തിന് (ഒരു ലക്ഷം രൂപ വീതം) വിക്കിമീഡിയ ഫൗണ്ടേഷനിലെ പ്രിന്‍സിപ്പല്‍ ലാംഗ്വേജ് എന്‍ജിനീയര്‍ സന്തോഷ് തോട്ടിങ്ങളും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ഹെഡ് ഡോ. ആര്‍. ആര്‍. രാജീവും അര്‍ഹരായി. ആദ്യമായാണ് മലയാളത്തിന് മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ ലഭിക്കുന്നത്. സംസ്‌കൃതം, അറബിക്, പേര്‍ഷ്യന്‍, ശ്രേഷ്ഠഭാഷകളായ കന്നട, തെലുങ്ക്, മലയാളം എന്നിങ്ങനെ 9 ഭാഷകളില്‍നിന്നായി 45 വിദഗ്ധര്‍ക്കാണ് രാഷ്ട്രപതിയുടെ ഭാഷാപുരസ്‌കാരം നല്‍കിയത്.
No comments:
Post a Comment