Lunar base made with 3D printing. (Image: ESA) |
ലൂണാര്‍ കോണ്‍ക്രീറ്റിന് വേണ്ട മിശ്രിതം മൂത്രത്തില്‍ കണ്ടുവരുന്ന ജൈവ സംയുക്തം ഉപയോഗിച്ച് നിര്‍മിക്കാമെന്നാണ് ഗവേഷണം പറയുന്നത്. ഈ മിശ്രിതം കട്ടിയാകുന്നതിന് മുമ്പ് ഏത് രൂപത്തിലേക്കും മാറ്റാനാവും വിധം മയമുള്ളതാണെന്നും പഠനം പറയുന്നു. ജിയോപോളിമര്‍ മിശ്രിതമാണ് ലൂണാര്‍ കോണ്‍ക്രീറ്റ്. ഇത് കോണ്‍ക്രീറ്റിന് സമാനമാണ്. ഈ മിശ്രിതത്തിലേക്ക് യൂറിയ ചേര്‍ത്തപ്പോള്‍ മറ്റ് പ്ലാസ്റ്റിസൈസറുകളേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ഇതുവഴി ജലത്തിന്റെ ആവശ്യകത പരിഹരിക്കാനാവുമെന്നും പഠനം പറയുന്നു. ഈ മിശ്രിതം ഒരു ത്രിഡി പ്രിന്ററിലൂടെ കടത്തിവിട്ട് പ്രിന്റ് ചെയ്‌തെടുത്ത സാമ്പിള്‍ ശക്തമാണെന്നും പ്രവര്‍ത്തനക്ഷമമാണെന്നും തെളിയിച്ചതായി യൂറോപ്യന്‍ സ്‌പേസ് എജന്‍സി. വെള്ളത്തിന് ശേഷം മനുഷ്യ മൂത്രത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഘടകമാണ് യൂറിയ. യൂറിയയ്ക്ക് ഹൈഡ്രജന്‍ ബോണ്ടുകള്‍ തകര്‍ക്കാനും ദ്രാവക മിശ്രിതങ്ങളുടെ ശാന്യത (വിസ്‌കോസിറ്റി) കുറയ്ക്കാനും കഴിയും. കാല്‍സ്യം ധാതുക്കളും മൂത്രത്തില്‍ അടങ്ങിയിട്ടുണ്ട്. എന്തായാലും ഈ പുതിയ ചേരുവ അടങ്ങുന്ന കുമ്മായക്കൂട്ട് ശാസ്ത്രലോകത്തിന്റെ സമ്മതി പിടിച്ചുപറ്റിയിട്ടുണ്ട്.
No comments:
Post a Comment