കോവിഡിനെ തോല്പിക്കാന്‍ ഇന്റര്‍നെറ്റിലൂടെ നിയന്ത്രിക്കാവുന്ന ഒരു റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇത് മറ്റെവിടെയുമല്ല, നമ്മുടെ രാജ്യത്ത് തന്നെ! മഹാരാഷ്ട്ര സംസ്ഥാനത്തെ താനെയിലുള്ള പ്രതീക് തിരോദ്കര്‍ (Pratik Tirodkar) എന്ന യുവാവാണ് ഈ റോബോട്ടിനെ നിര്‍മിച്ചത്. 'കോറോ-ബോട്ട്' (Coro-bot) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ലോകത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യത്തേത് എന്ന് ഈ റോബോട്ട് വിശേഷിപ്പിക്കപ്പെടുന്നു. പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്ന ആപ് ഉപയോഗിച്ചാണ് ഈ റോബോട്ടിനെ നിയന്ത്രിക്കുന്നത്. ഇന്റര്‍നെറ്റുവഴി ലോകത്തെവിടെനിന്നും ഇതിനെ നിയന്ത്രിക്കാം എന്നതാണ് സവിശേഷത. കൊറോണ രോഗികളെ ചികിത്സിക്കുന്ന ഒരു ആശുപത്രിയിലാണ് ഇതിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രോഗികള്‍ക്ക് മരുന്ന്, ഭക്ഷണം, വെള്ളം എന്നിവയൊക്കെ എത്തിക്കേണ്ടിടത്ത് റോബോട്ട് എത്തിച്ചുകൊള്ളും. ഡോക്ടറും നഴ്‌സുമൊന്നും രോഗിക്കടുത്തേയ്ക്ക് പോകേണ്ടതില്ല എന്നര്‍ത്ഥം. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ രോഗിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും കോറോ-ബോട്ട് നല്‍കും.! മിടുക്കനല്ലേ ഈ റോബോട്ട്!
No comments:
Post a Comment