ഇതാ
ഒരു മലയാളി സ്വന്തമായി വിമാനം നിര്‍മിച്ച് ലോകശ്രദ്ധയാകര്‍ഷിക്കുന്നു.
ലണ്ടനില്‍ ജോലി ചെയ്യുന്ന മലയാളി എന്‍ജിനീയറായ അശോക് താമരാക്ഷന്‍ ആണ് താരം.
മുന്‍ എംഎല്‍എ പ്രഫ. എ. വി. താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും
മകനാണിദ്ദേഹം. നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന വിമാനമാണ് ഇദ്ദേഹം
നര്‍മിച്ചിരിക്കുന്നത്. 7 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍
കഴിയുന്നതാണിത്. ഇദ്ദേഹം ബ്രിട്ടിഷ് സിവില്‍ ഏവിയേഷന്‍
അതോറിറ്റിയില്‍നിന്നു ലൈസന്‍സ് ലഭിച്ചിട്ടുള്ള പൈലറ്റ് കൂടിയാണ്.
2019
മേയില്‍ ലണ്ടനിലെ വീട്ടില്‍ താല്‍ക്കാലിക വര്‍ക്ഷോപ് നിര്‍മിച്ചു തുടങ്ങിയ
വിമാന നിര്‍മാണം 2021 നവംബറില്‍ പൂര്‍ത്തിയായി. തുടര്‍ന്ന് 3 മാസത്തെ
പരീക്ഷണ പറക്കലുകള്‍ക്കൊടുവില്‍ അശോകിന്റെ വിമാനത്തിന് പറക്കാനുള്ള അനുമതി
കിട്ടി.
ഇദ്ദേഹം ഇതിനകം കുടുംബത്തോടൊപ്പം തന്റെ സ്വന്തം
വിമാനത്തില്‍ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും
പറന്നുകഴിഞ്ഞു. ഇളയ മകള്‍ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ
ഐക്കണ്‍ ആയ ജി ചേര്‍ത്ത് ജി-ദിയ (G-Diya) എന്നാണു വിമാനത്തിനു പേരിട്ടത്.
സ്വന്തമായി
വിമാനം നിര്‍മിച്ച മലയാളിയേക്കുറിച്ച് നിങ്ങള്‍ മുന്‍പ് കേട്ടിട്ടുണ്ട്.
കേള്‍വി സംസാര വൈകല്യമുള്ള, അടിസ്ഥാന വിദ്യഭ്യാസം മാത്രമുള്ള, സജി തോമസ്
എന്ന ഇടുക്കിക്കാരനാണ് മുന്‍പ് ഇപ്രകാരം വിമാനം നിര്‍മിച്ച് ലോകത്തെ
ഞെട്ടിച്ചത്.
സജി നിര്‍മിച്ച Saji X A-ir-S എന്നു പേരായ അള്‍ട്രാലൈറ്റ്
വിമാനം 2014 ലാണ് ആദ്യ പറക്കല്‍ നടത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിട്ട.
വിങ് കമാന്‍ഡര്‍ എസ്. കെ. ജെ. നായര്‍ ആണ് മണിമുതൂരിലെ തന്റെ ഏവിയേഷന്‍
ക്ലബില്‍ വച്ച് സജിക്ക് പറക്കലിന് അവസരമൊരുക്കിയത്. ഇന്ന് സജി ഒരു ജര്‍മന്‍ ഏവിയേഷന്‍ കമ്പനിയില്‍ ടെക്‌നീഷ്യനാണ്.
No comments:
Post a Comment