പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ കിരീടമുയര്‍ത്തി മാനസി. ഗുജറാത്തിലെ രാജ്കോട്ടില്‍നിന്നുള്ള 30-കാരിയായ മാനസി ഫൈനലില്‍ ഇന്ത്യയുടെതന്നെ പാരുള്‍ പാര്‍മറെ തോല്‍പ്പിച്ചാണ് (21-12, 21-7) കിരീടം നേടിയത്. എസ്.എല്‍. 3 വിഭാഗത്തില്‍ മൂന്ന് തവണ ലോക കിരീടം നേടിയ താരമാണ് പാരുള്‍.
ആറാം വയസ്സില്‍ ബാഡ്മിന്റണ്‍ കളി തുടങ്ങിയ മാനസി 2015-ല്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ മിക്സഡ് വിഭാഗത്തില്‍ വെള്ളി നേടി.
2017-ല്‍ വനിത വിഭാഗത്തില്‍ വെങ്കലം നേടിയ താരം പി. ഗോപീചന്ദിന്റെ കീഴില്‍ പരിശീലനം നടത്തി 2019 പാര ഒളിമ്പിക്സില്‍ ഇപ്പോള്‍ സ്വര്‍ണവും നേടി. പ്രധാനമന്ത്രി അഭിനന്ദിച്ചു. കായികമന്ത്രി 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു.
No comments:
Post a Comment