ഭൂമിയില്‍ ജനസംഖ്യ കൂടുന്നതനുസരിച്ച് മറ്റ് വാസസ്ഥലങ്ങള്‍ അന്വേഷിക്കുന്നതില്‍ ശാസ്ത്രലോകം ശ്രദ്ധ ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. വിവിധ സ്‌പേസ് യാത്രാ പരിപാടികളൊക്കെ ഇതിന്റെ മുന്നോടിയാണെന്നു കരുതാം. കൂടാതെ ചൊവ്വയിലും മറ്റും മനുഷ്യനെ എത്തിക്കാനും കോളനികള്‍ സ്ഥാപിക്കാനും മറ്റും ശ്രമങ്ങള്‍ തുടരുകയാണ് താനും. ഇതിനും പുറമേ സ്‌പേസ് എന്നത് മനുഷ്യന്‍ നിത്യം കഴിച്ചു കൂട്ടുന്ന ഒരിടമായി മാറിയിട്ടുമുണ്ട്. ബഹിരാകാശ നിലയത്തിലൊക്കെ നിരന്തരം മനുഷ്യന്‍ താമസിച്ച് പരീക്ഷണ നിരീക്ഷങ്ങള്‍ നടത്തുന്ന കാര്യവും ഏവര്‍ക്കും അറിയുന്നതാണല്ലോ. ഇപ്രകാരം മനുഷ്യന്‍ സ്‌പേസിലും മറ്റ് ഗ്രഹങ്ങളിലുമൊക്കെ സാമസിക്കാന്‍ പ്രാപ്തനാകേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന് ചുരുക്കം.
ഇതിനിടയിലാണ് മനുഷ്യന്റെ എല്ല് 3D പ്രിന്റ് ചെയ്‌തെടുത്തുകൊണ്ട് ശാസ്ത്രജ്ഞര്‍ വീണ്ടും രംഗത്തെത്തിയത്. സീറോ ഗ്രാവിറ്റിയിലും അതിനു താഴെയുമൊക്കെ കഴിയേണ്ടിവരുന്ന ബഹിരാകാശ യാത്രകര്‍ക്കും മറ്റും എല്ലുകള്‍ ദുര്‍ബലമാകാനും എളുപ്പം പൊട്ടിപ്പോകാനും മറ്റുമുള്ള സാധ്യതയുണ്ട്. അതിനു പരിഹാര മാണ് പുതിയ കണ്ടെത്തല്‍. നെതര്‍ലന്‍ഡ്‌സിലെ നൂര്‍വിക്കിലുള്ള (Noordwijk) യൂറോപ്യന്‍ സ്‌പേസ് റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ ആണ് കണ്ടെത്തല്‍ നടത്തിയത്. പ്രത്യേക സാഹചര്യത്തില്‍ ബഹിരാകാശത്തായിരിക്കുമ്പോള്‍ ഏതെങ്കിലും എല്ലുകള്‍ തകരാറിലായാല്‍ ഉടന്‍ ഈ സംവിധാനം ഉപയോഗിച്ച് പുതിയ എല്ലുകള്‍ പ്രിന്റ് ചെയ്‌തെടുക്കുയേ വേണ്ടൂ...!
എത്ര നല്ല ആശയം, അല്ലേ?!
എത്ര നല്ല ആശയം, അല്ലേ?!
No comments:
Post a Comment