ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് (Wing Commander Abhinandan Varthaman) വീര്‍ചക്ര പുരസ്കാരം. യുദ്ധകാലത്ത് സൈനികര്‍ക്കു നല്കുന്ന പരമോന്നത ബഹുമതിയാണ് വീര്‍ചക്ര. സ്ക്വാര്ഡന് ലീഡര്‍ മിന്റി അഗവര്‍വാളിന് യുദ്ധ്സേവ മെഡലും ലഭിച്ചു. ബാലാക്കോട്ടെ ഭീകരക്യാമ്പിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നല്കാന് 2019 ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ വിമാനത്തില്‍ പിന്തുടര്‍ന്ന അഭിനന്ദന് വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഈ ധീരതയ്ക്കാണ് അഭിനന്ദന് പുരസ്കാരം ലഭിച്ചത്. പിന്നാലെ പാക്ക് പിടിയിലായ അദ്ദേഹം 2019 മാര്‍ച്ച് ഒന്നിനു മോചിതനായി.
1983 ജൂണ്‍ 21ന് തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനടുത്തുള്ള തിരുപനമൂര്‍ എന്ന സ്ഥലത്താണ് അഭിനന്ദന് ജനിച്ചത്. വ്യോമസേനയില്‍നിന്ന് എയര്‍മാര്‍ഷല്‍ പദവിയില്‍ വിരമിച്ച സിംഹക്കുട്ടി വര്‍ധമാനും ഡോ. ശോഭയും മാതാപിതാക്കള്‍.
No comments:
Post a Comment