അടുത്തിടെ നേപ്പളിലെ മനാംഗ് ജില്ലയിലെ (Manang) സിംഗര്‍ഖര്‍ക്ക (Singarkharka) എന്ന പ്രദേശത്ത് പര്യവേക്ഷകര്‍ ഒരു തടാകം കണ്ടെത്തി. സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 5200 മീറ്റര്‍ ഉയരത്തിലുള്ള ഈ തടാകത്തിന് കാജിന്‍ സാര (Kajin Sara) എനാണ് പേര് നല്‍കിയിരിക്കുന്നത്. ഇതിന്‍പ്രകാരം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം എന്ന ഖ്യാതി ഇനി ഈ തടാകത്തിനാണ്. 1500 മീറ്റര്‍ നീളവും 600 മീറ്റര്‍ വീതിയുമാണ് ഇതിനുള്ളത്. നേപ്പളിലെ മനാംഗ് ജില്ലയില്‍ തന്നെയുള്ള ടിലിച്ചോ (Tilicho) എന്ന തടാകമായിരുന്നു ഇതിനുമുന്‍പ് ഏറ്റവും ഉയരം കൂടിയ തടാകമായി പരിഗണിച്ചിരുന്നത്. 4,919 മീറ്റര്‍ ഉയരത്തിലാണ് ടിലിച്ചോ സ്ഥിതി ചെയ്യുന്നത്. ടിലിച്ചോ തടാകത്തിന് നാല് കിലോമീറ്റര്‍ നീളവും അര കിലോമീറ്റര്‍ വീതിയുമാണുള്ളത്.
No comments:
Post a Comment