 |
Radha Krishna Mathur |
പുതിയതായി രൂപീകൃതമായ കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്റെ ആദ്യ ലഫ്റ്റ്‌നന്റ് ഗവര്‍ണറായി മുന്‍ ഐഎഎസ് ഓഫീസര്‍ രാധാകൃഷ്ണ മാഥൂര്‍ (Radha Krishna Mathur) നിയമിതനായി. അതോടൊപ്പം ജമ്മു കാശ്മീര്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മുവും (Girish Chandra Murmu) നിയമിതനായി.
1977 ബാച്ച് ത്രിപുര കേഡര്‍ ഐഎഎസ് ഓഫീസറായ മാഥൂര്‍ 2015ല്‍ ഡിഫന്‍സ് സെക്രട്ടറിയായിരിക്കെ വിരമിച്ചു. എന്നാല്‍ പിന്നീട് ചീഫ് ഇന്‍ഫോര്‍മേഷന്‍ കമ്മീഷണറായി (CIC) നിയമിതനായ ഇദ്ദേഹം 2018ല്‍ പദവിയൊഴിഞ്ഞു. ഐഐറ്റി കാന്‍പൂരില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ഐഐറ്റി ഡല്‍ഹിയില്‍നിന്ന് മാസ്റ്റര്‍ ബിരുദവും സ്ലൊവേനിയയില്‍നിന്ന് എംബിഎയും നേടിയിട്ടുണ്ട്. 1953 നവംബര്‍ 25ന് ഉത്തര്‍പ്രദേശിലാണ് ജനനം.
 |
Girish Chandra Murmu |
1985 ബാച്ച് ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസറായിരുന്നു മുര്‍മു. ബിരുദാനന്തര ബുരുദത്തിന് ശേഷം ബ്രിട്ടനിലെ ബര്‍മ്മിംങ്ഹാം യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംബിഎ നേടി. 1959 നവംബര്‍ 21ന് ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലാണ് ഇദ്ദേഹം ജനിച്ചത്.
No comments:
Post a Comment