കെനിയയിലെ പട്ടിണിയും വരള്‍ച്ചയും വേട്ടയാടുന്ന ഒരു ഗ്രാമം. അവിടെ ഇന്റര്‍നെറ്റ് കണക്ഷന്‍ പോലും ശരിക്കു ലഭിക്കാത്ത ഒരു കംപ്യൂട്ടറും പഠിപ്പിക്കാന്‍ ഒരു അധ്യാപകനുമുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹത്തിനു കീഴില്‍ നിരവധി ദരിദ്രരായ കുട്ടികള്‍ എന്‍ജിനീയറിങ്ങിനും മറ്റ് അന്താരാഷ്ട്ര മത്സരപ്പരീക്ഷകള്‍ക്കും യോഗ്യത നേടി. ആ അധ്യപകന്റെ പേരാണ് ബ്രദര്‍ പീറ്റര്‍ താബിച്ചി. ഫ്രാൻസിസ്കൻ സന്യാസിയായ പീറ്റർ തബിച്ചിയെ ഇപ്പോള്‍ ലോകം ആദരിച്ചിരിക്കുന്നു. ഇന്ന് ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്‌കാരമാണ് പീറ്ററിനെ തേടിയെത്തിയത്.
Read more
No comments:
Post a Comment