വ്യവസായശാലകളില്‍നിന്ന് പിന്തള്ളുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍ അഥവാ ഇന്‍ഡസ്ട്രിയല്‍ വേസ്റ്റ് കൊണ്ട് ഒരു റോഡ് നിര്‍മിച്ചാല്‍ എങ്ങനെയുണ്ടാവും? നല്ല ആശയമാണ്, അല്ലേ! ഗുജറാത്തിലെ സൂറത്തില്‍ ഇപ്രകാരം സ്റ്റീല്‍ കമ്പനികളില്‍നിന്ന് പുറന്തള്ളിയ സക്രാപ് വസ്തുക്കള്‍ പ്രോസസ് ചെയ്‌തെടുത്ത് റോഡ് നിര്‍മാണത്തിനുപയോഗിച്ചു. സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റസര്‍ച്ച്, നീതി ആയോഗ്. കേന്ദ്ര ഉരുക്ക് മന്ത്രാലയം തുടങ്ങിയ വിഭാഗങ്ങള്‍ സംയോജി്ച്ചാണ് ഈ നേട്ടം കൈവരിച്ചത്.
1600 ഡിഗ്രി വരെ ചൂടില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണസില്‍ ഉപയോഗശുന്യമായ ഉരുക്ക് വസ്തുക്കള്‍ ഇട്ട് ഉരുക്കിയെടുത്താണ് റോഡ് നിര്‍മാണത്തിന് ഉപയോഗിച്ചത്. സാധാരണ ടാറും, മെറ്റിലുമൊക്കെ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണത്തേക്കാള്‍ 30 ശതമാനത്തോളം കുറവ് ചിലവ് മാത്രമേ ഈ പുതിയ സംവിധാനത്തിനുള്ളു എന്നതാണ് വലിയ പ്രത്യേകത. ഉരുക്കിന്റെ സാന്നിധ്യം മൂലം ഈ റോഡ് കൂടുതല്‍ കാലം നിലനില്‍ക്കുകയും. ചെയ്യും.
എന്തായാലും മാലിന്യം ധനമാണെന്നും അത് വെറുതെ കളയാനുള്ളതല്ലെന്നും ഉറപ്പിക്കുന്ന പുതിയൊരു വാര്‍ത്തയാണിത്.
No comments:
Post a Comment