ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫിനെക്കുറിച്ച് (Great Barrier Reef) നിങ്ങള്‍ കേട്ടിരിക്കും. ഓസ്‌ടേലിയയുടെ വടക്ക് കിഴക്ക് തീരത്താണ് സമുദ്രത്തില്‍ നെടുനീളത്തില്‍ ഈ പ്രകൃതിവിസ്മയം വ്യാപിച്ചുകിടക്കുന്നത്. ബഹിരാകാശത്തുനിന്ന് നോക്കിയാല്‍ കാണാന്‍ സാധിക്കുമെന്നതാണിതിന്റെ മറ്റൊരു പ്രത്യേകത. പ്രകൃതിയില്‍ ജീവജാലങ്ങളുടെ പ്രവര്‍ത്തനം മൂലം നിര്‍മിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ഘടനയായും ഇത് ഗണിക്കപ്പടുന്നു. ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമായ ഈ ഭൂഭാഗം 1981-ല്‍ യുനെസ്‌കോ ലോകപൈതൃകസ്ഥാനമായി തിരഞ്ഞെടുത്തു.
ഉയരുന്ന സമുദ്ര താപം മൂലം ഈ പ്രകൃതി വിസ്മയം നാശം നേരിടുന്നു എന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. കോറല്‍ ബ്ലീച്ചിംഗ് (coral bleaching) എന്ന അവസ്ഥയാണ് റീഫിനുള്ളത് എന്നതാണ് പഠനങ്ങള്‍ കാണിക്കുന്നത്. നാശോന്മുഖമാകുന്ന പവിഴപ്പുറ്റുകള്‍ക്കാണ് ബ്ലീമുന്പും പല തവണ ഇത്തരം പ്രതിഭാസങ്ങള്‍ക്ക് ഗ്രേറ്റ് റീഫ് വിധേയമായിട്ടുണ്ടത്രേ. ഇങ്ങനെ നശിച്ചുപോയ ചില പവിഴപ്പുറ്റുകള്‍ വീണ്ടും പുനരുജ്ജീവിച്ച ചരിത്രമുണ്ട് എന്നതാണ് ഗവേഷകര്‍ക്ക് പ്രത്യാശ നല്‍കുന്നത്.
No comments:
Post a Comment