നമ്മുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നാല് പേര്‍ കൂടുന്നയിടങ്ങളിലുമെല്ലാമുള്ള ഒരു പ്രശ്‌നമാണ് പ്ലാസ്റ്റിക് മാലിന്യം. കൈയില്‍ വരുന്നതെന്തും, കുപ്പിയായാലും കവറുകളായാലും നാം അലക്ഷ്യമായി വലിച്ചെറിയും. ഇങ്ങനെ നമ്മുടെ ജലാശയങ്ങളിലും മറ്റും പ്ലാസ്റ്റിക് കുമിഞ്ഞുകൂടി നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളാണുണ്ടാവുന്നത്. ഇത്തരം പരിസ്ഥിതി ദൂഷണത്തിനെതിരെ പ്രതിഷേധവുമായി എത്തിയ ഒരു കലാകാരന്‍ അടുത്തയിടെ വാര്‍ത്തകളില്‍ നിറഞ്ഞു. ആലപ്പുഴ ജില്ലയിലെ ചുനക്കര സ്വദേശി ലിനേഷ് ആണ് ഈ കലാകാരന്‍.
ജലാശയങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബാധവാന്മാരാക്കുന്നതിനാണ് ലിനേഷ് ചുനക്കര പാടശേഖരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികളുപയോഗിച്ച് അതിമനോഹരമായ മത്സ്യത്തിന്റെ ശില്‍പം നിര്‍മ്മിച്ചത്. 18 അടി ഉയരമുള്ളതാണ് ശില്‍പ്പം. ഏഴ് ദിവസം കൊണ്ട് ശേഖരിച്ച 20,000-ഓളം പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപയോഗിച്ച് 12 ദിവസം കൊണ്ടാണ് ശില്‍പത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഇനിയും ആളുകള്‍ ഇവിടെ വലിച്ചെറിയാന്‍ സാധ്യതയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാനുള്ള ഒരു അറ കൂടി ഈ ശില്‍പത്തിലുണ്ട്. ഇപ്പോള്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപേക്ഷിക്കാനെത്തുന്നവരെല്ലാം ശില്‍പത്തിന്റെ പൊള്ളയായ ഭാഗത്ത് കുപ്പികള്‍ നിക്ഷേപിച്ചു തുടങ്ങിയിട്ടുണ്ടേ്രത!
പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുക മാത്രമല്ല അത് ശില്‍പമാക്കി അവതരിപ്പിച്ച് നാട്ടുകാരെ ബോധവത്കരിക്കാനുള്ള വ്യത്യസ്തമായ ശ്രമമാണ് ലിനേഷും കൂട്ടരും ചെയ്തത്.
ReplyForward |
No comments:
Post a Comment