നമ്മുടെ രാജ്യത്ത്
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമടക്കം ഭൂരിപക്ഷം പേര്‍ക്കും കോവിഡ്
വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞു. ഈ വാക്‌സിനുകളെല്ലാം തന്നെ ഫ്രീസറില്‍
തണുപ്പിച്ച് സൂക്ഷിക്കേണ്ടവയാണ് എന്ന് അറിയാമോ? മാത്രവുമല്ല,
ഫ്രീസറില്‍നിന്നെടുത്താല്‍ ഏതാനും മണിക്കൂറുകള്‍ക്കകം കുത്തിവയ്പ്
നടത്തിയില്ലെങ്കില്‍ ഇവയുടെ ഫലപ്രാപ്തി നഷ്ടപ്പെടും. ഇത് കുത്തിവയ്പ്
സംഘാടനത്തെ വലിയ രീതിയില്‍ ബുദ്ധിമുട്ടേറിയതാക്കുകയും
പണച്ചിലവേറിയതാക്കുകയും ചെയ്യുന്നു.
ഇതിനെല്ലാം പരിഹാരമായി ഇതാ
വരുന്നു, തണുപ്പിച്ചു സൂക്ഷിക്കേണ്ടതില്ലാത്ത പുതിയ കോവിഡ് വാക്‌സിന്‍!
ഇന്ത്യയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വാക്‌സിന്റെ പിന്നില്‍ ബംഗളൂരു
ആസ്ഥാനമായ മിന്‍വാക്‌സ് ലബോറട്ടറീസ് (Mynvax laboratories) ആണ്.
ബംഗളൂരുവിലെ ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സയന്‍സ് കാമ്പസിലാണ് മിന്‍വാക്‌സ് പ്രവര്‍ത്തിക്കുന്നത്.
ഈ പുതിയ
വാക്‌സിന്‍ 37 ഡിഗ്രി സെല്‍ഷ്യസില്‍ നാല് ആഴ്ചകള്‍ വരെ കേടുവരാതെ
സൂക്ഷിക്കാം. 100 ഡിഗ്രി സെല്‍ഷ്യസില്‍ (വെള്ളം തിളയ്ക്കുന്ന താപനില) 90
മിനിറ്റ് വരെ ഇത് സുരക്ഷിതമായിരിക്കുമേ്രത!
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ മോളിക്യൂലാര്‍ ബയോഫിസിക്‌സ് പ്രൊഫസറും
മിന്‍വാക്‌സ് സ്ഥാപകനുമായ രാഘവന്‍ വരദരാജന്‍ (Raghavan Varadarajan) ആണ് ഈ
വാക്‌സിന്റെ വികസനത്തിന് പിന്നിലുള്ളത്. വേണ്ടത്ര തണുപ്പിക്കല്‍
സംവിധാനങ്ങള്‍ ഒരുക്കാനുള്ള സാമ്പത്തിക സാങ്കേതിക സംവിധാനങ്ങളുടെ അഭാവമുള്ള
അവികസിത രാജ്യങ്ങള്‍ക്ക് ഈ പുതിയ വാക്‌സിന്‍ അനുഗ്രഹമാകുമെന്നാണ്
കരുതപ്പെടുന്നത്.
No comments:
Post a Comment