യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ (The United Nations Environment Programme (UNEP)) ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് ( Champions of the Earth) പുരസ്‌കാരത്തിന് പ്രശസ്ത ഇംഗ്ലീഷ് നാച്ചുറലിസ്റ്റും ബ്രോഡ്കാസ്റ്ററുമായ സര്‍ ഡേവിഡ് ആറ്റന്‍ബറോ (Sir David Attenborough) അര്‍ഹനായി.
ആഗോള പ്രസിദ്ധിയാര്‍ജിച്ച ബി.ബി.സി യിലെ ലൈഫ് പരമ്പര എഴുതി അവതരിപ്പിച്ചത് അദ്ദേഹമാണ്. പ്രശസ്ത ബ്രിട്ടീഷ് സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ സഹോദരനാണ് ഡേവിഡ്.നാച്ചുറല്‍ വേള്‍ഡ് (Natural World) എന്ന ബിബിസി ഡോക്യുമെന്ററിയാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ലോകമെമ്പാടുമുള്ള, കാലാവസ്ഥാ വ്യതിയാനത്തെ പറ്റി ആശങ്കാകുലരായ കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും ആറ്റന്‍ബെറോയുടെ പരിപാടികള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
1950-കളിലാണ് ബിബിസിയുമായി ചോര്‍ന്ന് ഡേവിഡ് ആറ്റന്‍ബറോ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ആറ്റന്‍ബറോയുടെ എഴുത്തിലും ഡോക്യുമെന്ററിയിലും ലക്ഷക്കണക്കിന് പേര്‍ ആകൃഷ്ടരായതിന്റെ അനന്തരഫലം കൂടിയാണ് പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ജൈവവൈവിധ്യം നിലനിര്‍ത്താനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുമുള്ള ഒരു അവസരം നമുക്ക് കൈവന്നത് എന്നാണ് യുഎന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടത്.
No comments:
Post a Comment