ലോകപ്രസിദ്ധ കണ്ണട ബ്രാന്‍ഡായ റെയ്ബാന്റെ ഉടമ ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊ (Leonardo Del Vecchio) അന്തരിച്ചു. 87 വയസ്സായിരുന്നു. 1935 മെയ് 22ന് ഇറ്റലിയിലെ മിലാനില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് ലിയനാര്‍ഡൊ ജനിച്ചത്.
1961ല്‍ ഇദ്ദേഹം കണ്ണട നിര്‍മാണ പാര്‍ട്‌സുകളുടെ വിതരണത്തിനായി ലക്‌സോട്ടിക്ക (Luxottica) എന്ന കമ്പനി സ്ഥാപിച്ചു. 1937-ല്‍ അമേരിക്കയില്‍ തുടക്കമിട്ട സണ്‍ഗ്ലാസ് നിര്‍മ്മാണ കമ്പനിയായ റേ-ബാന്‍ (Ray-Ban) 1999-ല്‍ ലിയനാര്‍ഡൊയുടെ കമ്പനിയായ ലക്‌സോട്ടിക്കാ ഏറ്റെടുക്കുകയായിരുന്നു. 2018 ല്‍ ഫ്രാന്‍സിലെ എസിലോറിനൊപ്പം ചേര്‍ന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ണട നിര്‍മാണ ഗ്രൂപ്പായ എസിലോര്‍ ലക്‌സോട്ടിക്കയായി (EssilorLuxottica) കമ്പനി മാറിയപ്പോഴും ചെയര്‍മാനായി ലിയനാര്‍ഡൊ തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കു പ്രകാരം ഫോബ്‌സിന്റെ ഇറ്റാലിയന്‍ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമനായിരുന്നു. ന്യൂട്ടെല്ല നിര്‍മാതാവ് ജിയൊവാണി ഫെരെരൊ ആയിരുന്നു ഒന്നാമന്‍.
No comments:
Post a Comment