മൃഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചു. ഹരിയാനയില ഹിസാറിലുള്ള നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഇക്വയിന്‍സ് (National Research Centre on Equinse - NRCE) ആണ് വാക്‌സിന്‍ വികസിപ്പിച്ചത്. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ( Indian Council of Agricultural Research) അധീനതയിലാണ് NRCE പ്രവര്‍ത്തിക്കുന്നത്. അന്‍കോവാക്‌സ് (Ancovax) എന്നാണ് വാക്‌സിന് പേര് നല്‍കിയിരിക്കുന്നത്.
സിംഹം, പുള്ളിപ്പുലി, നായ, പൂച്ച, എലി, മുയല്‍ മുതലായവയ്ക്കാണ് ഈ വാക്‌സിന്‍ പ്രയോജനകരമാവുക. മൃഗങ്ങളില്‍ വ്യാപകമായി കോവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാക്‌സിന്‍ വികസിപ്പിച്ചത്. ഇത് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നീക്കം. കൂടാതെ വംശനാശ ഭീഷണിയുള്ള സിംഹം പോലുള്ള വന്യമൃഗങ്ങള്‍ക്കും ഇതിലൂടെ സംരക്ഷണം ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
No comments:
Post a Comment