പ്രശസ്ത
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
അന്തരിച്ചു. ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍, ഹാസസാഹിത്യകാരന്‍,
നാടകകൃത്ത്, കലാനിരൂപകന്‍ എന്നിങ്ങനെ സാഹിത്യലോകത്ത് തന്റേതായ കൈയൊപ്പ്
ചാര്‍ത്തിയ പ്രതിഭയായിരുന്നു ചൊവ്വല്ലൂര്‍. മലയാള മനോരമ പത്ത്രതില്‍
അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. കോഴിക്കോട് ആകാശവാണിയില്‍
കുറച്ചുകാലം സ്റ്റാഫ് ആര്‍ടിസ്റ്റായും പ്രവര്‍ത്തിച്ചു. ഭക്തിഗാനങ്ങളുടെ
സൃഷ്ടാവ് എന്ന നിലയിലാണ് ചൊവ്വല്ലൂര്‍ ഏറ്റവും പ്രശസ്തനായത്. സിനിമകളില്‍
ഗാനരചനയ്ക്കു പുറമേ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍
കാവില്‍ വാരിയത്ത് ശങ്കുണ്ണിവാര്യരുടെയും ചൊവ്വല്ലൂര്‍ വാരിയത്ത്
പാറുക്കുട്ടി വാരസ്യാരുടെയും മകനായി 1936-ല്‍ ജനിച്ചു.
No comments:
Post a Comment