ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ് മിറര്‍ ടെലസ്‌കോപ് (Liquid Mirror Telescope) ഉത്തരാഖണ്ഡിലെ ദേവസ്തലിലുള്ള (Devasthal) ഒബ്‌സര്‍വേറ്ററിയില്‍ സ്ഥാപിതമായി. ഇത് ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ടെലസ്‌കോപാണ്. ഇന്ത്യാ ഗവണണ്‍മെന്റിന് കീഴിലുള്ള ഡിപാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഉടമസ്ഥതയിലുള്ള ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസ് (Aryabhatta Research Institute of Observational Sciences (ARIES)) എന്ന സ്ഥാപനത്തിലാണ് ഒബസര്‍വേറ്ററി സ്ഥിതചെയ്യുന്നത്. പ്രപഞ്ച പ്രതിഭാസങ്ങളായ സൂപ്പര്‍നോവകള്‍, ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍, ഉല്‍ക്കകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷിക്കാനും പഠനവിധേയമാക്കാനും ഈ ടെലസ്‌കോപ് സഹായിക്കും.
ബെല്‍ജിയം, കാനഡ എന്നീ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെ സഹകരണത്തോടെയാണ് ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഈ ടെലസ്‌കോപ് നിര്‍മിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 2450 മീറ്റര്‍ ഉയരത്തിലാണിത് സ്ഥാപിച്ചിരിക്കുന്നത്. ഏതാണ്ട് നാല് മീറ്റര്‍ വ്യാസമുള്ള കറങ്ങുന്ന മിററാണ് ഈ ടെലസ്‌കോപിനുള്ളത്. ഈ ടെലസ്‌കോപില്‍ ദ്രവരൂപത്തിലുള്ള മെര്‍ക്കുറിയുടെ സഹായത്തിലാണ് വെളിച്ചം ശേഖരിക്കുകയും ഫോക്കസ് സാധ്യമാക്കുകയും ചെയ്യുന്നത്. ഒരു ഇലക്ട്രോണിക് ക്യാമറ ഉപയോഗിച്ച് തല്‍സമയം ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ശേഖരിക്കുകയും ചെയ്യുന്നു.പോളണ്ടിലെ പൊസ്നാന്‍ നിരീക്ഷണ കേന്ദ്രവും ഉസ്ബക്കിസ്ഥാനിലെ അക്കാദമി ഓഫ് സയന്‍സസ് ആന്‍ഡ് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഉസ്ബക്കിസ്ഥാനും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. കൂടാതെ ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാല, ലാവല്‍ സര്‍വകലാശാല, മോണ്ട്രിയാല്‍ സര്‍വകലാശാല, ടൊറന്റോ സര്‍വകലാശാല, യോര്‍ക്ക് സര്‍വകലാശാല, വിക്ടോറിയ സര്‍വകലാശാല എന്നിവയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
No comments:
Post a Comment