പൊന്നും വിലയുള്ള മാങ്ങ!
നമ്മുടെ നാട്ടില്‍ സാധാരണ ഒരു കിലോ മാമ്പഴത്തിന് എന്താണ് വില? പല ഇനത്തിന് പല വില. എത്ര വന്നാലും പരമാവധി 500 രൂപയൊക്കെ വന്നേക്കാം, അല്ലേ? എന്നാല്‍ വ്യത്യസ്തമായ ഒരു മാമ്പഴ വിശേഷം പറയാം. അല്പം വില കൂടിയ മാമ്പഴത്തിന്റെ കാര്യമാണിത്.സംഗതി ജപ്പാനില്‍ കൂടുതലായി ഉത്പാദിപ്പിക്കുന്ന മിയാസാകി (Miyazaki mango) എന്ന മാമ്പഴമാണ്. ഈ ഇനം മാവ് ഇന്ത്യയില്‍ വളരെക്കുറച്ച് മാത്രമെ ഉള്ളൂ. ലോകത്തിലെ ഏറ്റവും വിലയേറിയ ഈ മാങ്ങയ്ക്ക് കിലോഗ്രാമിന് ഏകദേശം 2.7 ലക്ഷം രൂപയാണത്രേ! പര്‍പ്പിള്‍ നിറമാണ് ഈ മാങ്ങയ്ക്ക്. പഴുക്കുമ്പോള്‍ ഇത് തീജ്വാലയുടെ (flaming red) നിറമാകും. ഒരു മിയാസാക്കി മാങ്ങയ്ക്ക് ഏകദേശം 350 ഗ്രാം തൂക്കം വരും. ആന്റി ഓക്സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് ഇത്. മധ്യപ്രദേശിലെ ജബര്‍പുരിലുള്ള ഒരു കര്‍ഷകന്‍ ഈ മാവ് നട്ടു വളര്‍ത്തിയ കഥ അടുത്തകാലത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അദ്ദേഹം തന്റെ മിയാസാകി മാവുകള്‍ക്ക് കാവലും പ്രത്യേക സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. ജപ്പാനിലെ മിയാസാകി എന്ന പ്രദേശത്ത് ഉല്പാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ് ഈ പേര് വന്നത്. 1970 മുതലാണ് മിയാസാക്കി മാങ്ങ ഉത്പാദനം ജപ്പാനില്‍ ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ചൂടേറിയ കാലാവസ്ഥ, നല്ല സൂര്യപ്രകാശം, മികച്ച രീതിയില്‍ ലഭിക്കുന്ന മഴ എന്നിവയെല്ലാമാണ് ജപ്പാനില്‍ മിയാസാകി കൃഷി വ്യാപിക്കാന്‍ കാരണം.
No comments:
Post a Comment