കടല്‍ ഊര്‍ജത്തിന്റെ കലവറയാണെന്ന് നമുക്കറിയാം. ഈ
ഊര്‍ജസാധ്യതയെ ഉപയോഗിക്കാനൊരുങ്ങുകയാണ് ജപ്പാന്‍. എത്ര വലിയ
സമുദ്രജലപ്രവാഹങ്ങളിലും തകരാതെ നിന്നുകൊണ്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍
ശേഷിയുള്ള ഭീമാകാരമായ ടര്‍ബൈനുകള്‍ സമുദ്രത്തില്‍ സ്ഥാപിക്കുന്ന
പദ്ധതിയിലാണ് ജപ്പാന്‍. ഇഷികാവജിമ ഹരിമ ഹെവി ഇന്‍ഡസ്ട്രീസ് (
Ishikawajima-Harima Heavy Industries - IHI) കോര്‍പറേഷനാണ് ഈ പദ്ധതിക്ക്
പിന്നില്‍. 330 ടണ്‍ ഭാരമുള്ള ടര്‍ബൈനാണ് ആദ്യഘട്ടത്തില്‍ സമുദ്രത്തില്‍
സ്ഥാപിക്കുക. കയ്‌റു (Kairyu) എന്നാണ് ഈ ഭീമന്‍ ടര്‍ബൈനുകള്‍ക്ക്
പേരിട്ടിരിക്കുന്നത്. 22 മീറ്റര്‍ നീളമുള്ള മൂന്ന് ടര്‍ബൈനുകളാണ്
ഇതിലുണ്ടാവുക. ഇതിനുള്ളിലെ ടര്‍ബൈന്‍ ബ്ലേഡിന് 11 മീറ്റര്‍ നീളമുണ്ടാവും.
ഇത് സമുദ്രത്തിന്റെ അടിഭാഗത്ത് നങ്കൂരമിട്ട നിലയിലാണ് സ്ഥാപിക്കുക. ഈ
ടര്‍ബൈനുകള്‍ സമുദ്രജല പ്രവാഹങ്ങളില്‍ നിന്നുള്ള ഊര്‍ജം വൈദ്യുതിയായി
പുറത്തെത്തിക്കുകയാണ് ചെയ്യുക.
താമസിയാതെ ഇതിന് സമാനമായ നിരവധി
ടര്‍ബൈനുകള്‍ സ്ഥാപിക്കാന്‍ ജപ്പാന് പദ്ധതിയുണ്ട്. ഉയര്‍ന്ന എന്‍ജിനീയറിങ്
ചെലവും പാരിസ്ഥിതികമായ വെല്ലുവിളികളും ഇത്തരത്തില്‍ സമുദ്രത്തില്‍
നിന്നുള്ള വൈദ്യുതോല്‍പാദനത്തിന് പ്രതിബന്ധമാവാറുണ്ട്. ഈ വെല്ലുവിളികള്‍
മറികടക്കാനായാല്‍ ജപ്പാന് ആവശ്യമായ ഊര്‍ജത്തിന്റെ 40 മുതല്‍ 70 ശതമാനം വരെ
വൈദ്യുതി സംഭാവന ചെയ്യാന്‍ ഇത്തരം ടര്‍ബൈനുകള്‍ക്ക് സാധിക്കുമെന്നാണ്
കണക്കുകൂട്ടല്‍.
Students India ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ...
No comments:
Post a Comment