Wednesday, June 29, 2022
റെയ്ബാന്‍ ഉടമ ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊ അന്തരിച്ചു.
1961ല്‍ ഇദ്ദേഹം കണ്ണട നിര്‍മാണ പാര്‍ട്‌സുകളുടെ വിതരണത്തിനായി ലക്‌സോട്ടിക്ക (Luxottica) എന്ന കമ്പനി സ്ഥാപിച്ചു. 1937-ല്‍ അമേരിക്കയില്‍ തുടക്കമിട്ട സണ്‍ഗ്ലാസ് നിര്‍മ്മാണ കമ്പനിയായ റേ-ബാന്‍ (Ray-Ban) 1999-ല്‍ ലിയനാര്‍ഡൊയുടെ കമ്പനിയായ ലക്‌സോട്ടിക്കാ ഏറ്റെടുക്കുകയായിരുന്നു. 2018 ല്‍ ഫ്രാന്‍സിലെ എസിലോറിനൊപ്പം ചേര്‍ന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ണട നിര്‍മാണ ഗ്രൂപ്പായ എസിലോര്‍ ലക്‌സോട്ടിക്കയായി (EssilorLuxottica) കമ്പനി മാറിയപ്പോഴും ചെയര്‍മാനായി ലിയനാര്‍ഡൊ തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കു പ്രകാരം ഫോബ്‌സിന്റെ ഇറ്റാലിയന്‍ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമനായിരുന്നു. ന്യൂട്ടെല്ല നിര്‍മാതാവ് ജിയൊവാണി ഫെരെരൊ ആയിരുന്നു ഒന്നാമന്‍.
Monday, June 27, 2022
ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു
Sunday, June 26, 2022
കടലില്‍നിന്ന് വൈദ്യുതി
Wednesday, June 15, 2022
മൃഗങ്ങള്‍ക്കും കോവിഡ് വാക്‌സിന്
സിംഹം, പുള്ളിപ്പുലി, നായ, പൂച്ച, എലി, മുയല്‍ മുതലായവയ്ക്കാണ് ഈ വാക്‌സിന്‍ പ്രയോജനകരമാവുക. മൃഗങ്ങളില്‍ വ്യാപകമായി കോവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാക്‌സിന്‍ വികസിപ്പിച്ചത്. ഇത് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നീക്കം. കൂടാതെ വംശനാശ ഭീഷണിയുള്ള സിംഹം പോലുള്ള വന്യമൃഗങ്ങള്‍ക്കും ഇതിലൂടെ സംരക്ഷണം ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
Monday, June 13, 2022
ഏഷ്യയിലെ ഏറ്റവും വലിയ ലിക്വിഡ് മിറര്‍ ടെലസ്‌കോപ് ഇന്ത്യയില്‍
ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ് മിറര്‍ ടെലസ്‌കോപ് (Liquid Mirror Telescope) ഉത്തരാഖണ്ഡിലെ ദേവസ്തലിലുള്ള (Devasthal) ഒബ്‌സര്‍വേറ്ററിയില്‍ സ്ഥാപിതമായി. ഇത് ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ടെലസ്‌കോപാണ്. ഇന്ത്യാ ഗവണണ്‍മെന്റിന് കീഴിലുള്ള ഡിപാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഉടമസ്ഥതയിലുള്ള ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസ് (Aryabhatta Research Institute of Observational Sciences (ARIES)) എന്ന സ്ഥാപനത്തിലാണ് ഒബസര്‍വേറ്ററി സ്ഥിതചെയ്യുന്നത്. പ്രപഞ്ച പ്രതിഭാസങ്ങളായ സൂപ്പര്‍നോവകള്‍, ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍, ഉല്‍ക്കകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷിക്കാനും പഠനവിധേയമാക്കാനും ഈ ടെലസ്‌കോപ് സഹായിക്കും.
ബെല്‍ജിയം, കാനഡ എന്നീ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെ സഹകരണത്തോടെയാണ് ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഈ ടെലസ്‌കോപ് നിര്‍മിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 2450 മീറ്റര്‍ ഉയരത്തിലാണിത് സ്ഥാപിച്ചിരിക്കുന്നത്. ഏതാണ്ട് നാല് മീറ്റര്‍ വ്യാസമുള്ള കറങ്ങുന്ന മിററാണ് ഈ ടെലസ്‌കോപിനുള്ളത്. ഈ ടെലസ്‌കോപില്‍ ദ്രവരൂപത്തിലുള്ള മെര്‍ക്കുറിയുടെ സഹായത്തിലാണ് വെളിച്ചം ശേഖരിക്കുകയും ഫോക്കസ് സാധ്യമാക്കുകയും ചെയ്യുന്നത്. ഒരു ഇലക്ട്രോണിക് ക്യാമറ ഉപയോഗിച്ച് തല്‍സമയം ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ശേഖരിക്കുകയും ചെയ്യുന്നു.പോളണ്ടിലെ പൊസ്നാന്‍ നിരീക്ഷണ കേന്ദ്രവും ഉസ്ബക്കിസ്ഥാനിലെ അക്കാദമി ഓഫ് സയന്‍സസ് ആന്‍ഡ് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഉസ്ബക്കിസ്ഥാനും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. കൂടാതെ ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാല, ലാവല്‍ സര്‍വകലാശാല, മോണ്ട്രിയാല്‍ സര്‍വകലാശാല, ടൊറന്റോ സര്‍വകലാശാല, യോര്‍ക്ക് സര്‍വകലാശാല, വിക്ടോറിയ സര്‍വകലാശാല എന്നിവയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
Wednesday, June 8, 2022
ഒരു റെക്കോഡ് റോഡ് പണി...!
സാധാരണ നാം കാണുന്ന റോഡ് നിര്‍മാണങ്ങളൊക്കെ ഒരുപാട് ദിവസങ്ങളെടുത്താണ് പൂര്‍ത്തീകരിക്കാറുള്ളത്, അല്ലേ? 75 കിലോമീറ്റര്‍ നീളമുള്ള ഒരു റോഡ് 5 ദിവസം കൊണ്ട് പണിതീര്‍ത്തു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? അല്പം പ്രയാസമാണ്. എന്നാല്‍ അത്തരത്തിലൊരു റോഡ് നിര്‍മാണം ഇപ്പോള്‍ ലോക റെക്കോഡ് നേടിയിരിക്കുകയാണ്.
ആന്ധ്രാപ്രദേശിലെ അമരാവതിയും (Amaravati) മഹാരാഷ്ട്രയിലെ അകോലയും (Akola) തമ്മില്‍ ബന്ധിപ്പിക്കുന്ന എന്‍എച്ച് 53ന്റെ (NH 53) സിംഗിള്‍ ലെയ്ന്‍ റോഡാണ് ദേശീയപാത അതോറിറ്റിയും (NHAI) കരാര്‍ ഏറ്റെടുത്ത കമ്പനിയും ചേര്‍ന്ന് മിന്നല്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. രാജ്പഥ് ഇന്‍ഫ്രാകോണ്‍ എന്ന കമ്പനിയാണ് നിര്‍മാണ കരാര്‍ എടുത്തത്. കൃത്യമായി പറഞ്ഞാല്‍ 105 മണിക്കൂറും 33 മിനിറ്റുമെടുത്താണ് എന്‍എച്ച്എഐ റോഡ് പണിതത്. എന്‍ജിനീയര്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും സര്‍വേയര്‍മാരുമായി 800 ജീവനക്കാരും 720 കരാര്‍ തൊഴിലാളികളും മൂന്നു ഷിഫ്റ്റില്‍ പണിയെടുത്താണ് ഈ നേട്ടം കരസ്ഥമാക്കിയത്. 9 മീറ്റര്‍ വീതിയിലാണ് റോഡ് പണി തീര്‍ത്തത്. 34,000 ടണ്‍ ബിറ്റുമിന്‍ നിര്‍മാണത്തിന് ഉപയോഗിച്ചു.മുന്‍പ് ഖത്തറിലെ ദോഹയില്‍ 25.275 കി.മീ. നീളമുള്ള റോഡ് പണിത റെക്കോര്‍ഡാണ് എന്‍എച്ച്എഐ പഴങ്കഥയാക്കിയത്. ഖത്തര്‍ സര്‍ക്കാര്‍ ഏജന്‍സിയായ അഷ്ഘന്‍ ആണ് 10 ദിവസം കൊണ്ട് റോഡ് പണിതത്. ആ റോഡിന് 4.5 മീറ്റര്‍ മാത്രമാണ് വീതി.
Thursday, June 2, 2022
തപാലുമായി ഡ്രോണ്‍ പറന്നത് 46 കിലോമീറ്റര്‍!
തപാല്‍ വകുപ്പും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ പരീക്ഷണം വിജയം കാണുകയായിരുന്നു. ഇന്ത്യയിലാദ്യമായിട്ടാണ് ഇത്തരത്തില്‍ തപാലുരുപ്പടികള്‍ കൈമാറാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. അടുത്തയിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത 'ഭാരത് ഡ്രോണ്‍ മഹോത്സവ് 2022'ന്റെ ഭാഗമായിട്ടാണ് തപാല്‍ വകുപ്പ് ഈ പരീക്ഷണം നടത്തിയത്. കൂടാതെ ഡ്രോണ്‍ ഉപയോഗിച്ച് സാധനങ്ങള്‍ കൈമാറുന്നതിന്റെ സാങ്കേതിക വശങ്ങള്‍ പഠിക്കുകയും തപാല്‍ ഉദ്യഗസ്ഥര്‍ക്ക് ഇതു സംബന്ധമായ പരീശീലനം നല്‍കുകയും ഇതു സംബന്ധമായ ചെലവ് കണക്കാക്കുകയും മറ്റുമായിരുന്നു ഈ ഉദ്യമത്തിന്റെ ലക്ഷ്യം.