my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Thursday, October 29, 2015

നേപ്പാളിന് വനിതാ പ്രസിഡന്റ്

കമ്മ്യൂണിസ്റ്റ് നേതാവ് ബിധ്യ ഭണ്ഡാരി നേപ്പാളിന്റെ പുതിയ പ്രസിഡന്റ്.


2008ല്‍ നേപ്പാള്‍ ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടശേഷം അവിടത്തെ പ്രസിഡന്റ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ബിധ്യ ഭണ്ഡാരി. രാംബരന്‍ യാദവായിരുന്നു ആദ്യ പ്രസിഡന്റ്.
നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വൈസ് ചെയര്‍ പേഴ്‌സണ്‍ കൂടിയാണ് അവര്‍. 2009-2011 കാലഘട്ടത്തില്‍ പ്രതിരോധമന്ത്രിയായിരുന്നു.
കെ.പി. ശര്‍മ ഓലിയാണ് ഇപ്പോള്‍ നേപ്പാളിന്റെ പ്രധാനമന്ത്രി.


Wednesday, October 14, 2015

മാന്‍ ബുക്കര്‍ പ്രൈസ് മാര്‍ലന്‍ ജെയിംസിന്...

ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലന്‍ ജെയിംസ് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിന് അര്‍ഹനായി. 
മാര്‍ലന്‍ ജെയിംസ് 

ലോക സാഹിത്യ പുരസ്‌കാരങ്ങളില്‍ പ്രമുഖ മായതാണ് ഈ പുരസ്‌കാരം. ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് മാര്‍ലന്‍.
സുപ്രസിദ്ധ സംഗീതജ്ഞന്‍ ബോബ് മര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിംഗ്‌സ്' എന്ന നോവലിനാണ് പുരസ്‌കാരം. 1970കളില്‍ മര്‍ലിക്ക് നേരെയുണ്ടായ വധശ്രമമാണ് ഇതിന് പശ്ചാത്തലമായത്. 

സഞ്ജീവ് സഹോട്ട
ബോബ് മര്‍ലി
ഇന്ത്യന്‍ വംശജനായ സഞ്ജീവ് സഹോട്ടയുടെ 'ദി ഇയര്‍ ഓഫ്‌ ദ റണ്‍എവെയ്‌സ്' എന്ന കൃതി ബുക്കര്‍ സമ്മാനത്തിനായി അവസാന റൗണ്ടുവരെ പരിഗണിക്കപ്പെട്ടിരുന്നു.


Monday, October 12, 2015

ജെ.സി. ഡാനിയല്‍ പുരസ്‌കാരം ഐ.വി. ശശിക്ക്

മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന ജെ.സി. ഡാനിയല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ ഐ.വി. ശശിക്ക്. നാലു പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തനമികവു പരിഗണിച്ചാണ് പുരസ്‌കാരം. 


ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായിരുന്ന ഐ.വി.ശശി നൂറ്റമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1982ല്‍ ചെയ്ത ആരൂഢം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. സംസ്ഥാന പുരസ്‌കാരങ്ങളും ഒന്നിലേറെത്തവണ നേടിയിട്ടുണ്ട്. 1989ല്‍ സംവിധാനം ചെയ്ത മൃഗയ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിക്കൊടുത്തു.
പ്രശസ്ത അഭിനേത്രി സീമയാണ് ഭാര്യ.

Saturday, October 10, 2015

വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനു പിറകേ സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡും. 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതിക്കാണ് പുരസ്‌കാരം.


സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് 'മനുഷ്യന് ഒരു ആമുഖം'. 2011 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, ഓടക്കുഴല്‍ പുരസ്‌കാരവും ഈ കൃതിക്ക് ലഭിച്ചു. നിരവധി ചെറുകഥാ സമാഹാരങ്ങളും ഓര്‍മക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2001ല്‍ 'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം' എന്ന കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ കഥകളായ വധക്രമം, സന്മാര്‍ഗം, പറുദീസാനഷ്ടം, ഗുപ്തം തുടങ്ങിയവയെ അധികരിച്ച് ചലച്ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
1972ല്‍ ആലുവയ്ക്കടുത്തുള്ള കടുങ്ങല്ലൂരില്‍ ജനിച്ചു. എം. ജി. യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഒന്നാം റാങ്കോടെയാണ് എം. എ വിജയിച്ചത്. പിന്നീട് എഴുത്തിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും തിരിയുകയായിരുന്നു.


രവീന്ദ്ര ജെയിനും എന്‍. രമണിയും ഓര്‍മയായി


സംഗീത ലോകത്തിന് തീരാനഷ്ടമായി രണ്ട് അതുല്യപ്രതിഭകള്‍ നമ്മെ വിട്ടു പിരിഞ്ഞു. സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിനിന്റെയും പുല്ലാങ്കുഴല്‍ സമ്രാട്ട് എന്‍. രമണിയുടെയും വിയോഗമാണ് നികത്താനാവാത്ത വിടവ് സൃഷ്ടിച്ച് ഇഹലോകവാസം വെടിഞ്ഞത്.

    രവീന്ദ്ര ജെയിന്‍, എന്‍. രമണി

1944ല്‍ ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് രവീന്ദ്ര ജെയിന്‍ ജനിച്ചത്. ഹിന്ദിക്കു പുറമെ മലയാളത്തിലും മറ്റ് നിരവധി ഇന്ത്യന്‍ ഭാഷകളിലെ സിനിമാ ഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മലയാളികളുടെ സ്വന്തം ഗാനഗന്ധര്‍വന്‍ യേശുദാസിനോടൊപ്പം നിരവധി ഹിറ്റ് ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് ജെയിന്‍. 2015ല്‍ പദ്മശ്രീ നല്‍കി രാജ്യം ഈ അനുഗ്രഹീത കലാകാരനെ അംഗീകരിച്ചിരുന്നു.

1934ല്‍ തമിഴ്‌നാട്ടിലെ തിരുവാരൂരിലാണ് രമണി ജനിച്ചത്. പുല്ലാങ്കുഴല്‍ വാദനം രമണിക്ക് കുടുംബകാര്യമായിരുന്നു. അഞ്ചാമത്തെ വയസ്സില്‍ രമണി പുല്ലാങ്കുഴല്‍ പരിശീലനം തുടങ്ങിയിരുന്നു. 8-ാം വയസ്സില്‍ ആദ്യ കച്ചേരി. പുല്ലാങ്കുഴലിലെ അദ്ഭുതം റ്റി. ആര്‍. മഹാലിംഗത്തിന്റെ ശിഷ്യനായതോടെ രമണിയുടെ കഴിവുകള്‍ തേച്ചുമിനുക്കപ്പെട്ടു. 
പദ്മശ്രീയും സംഗീത കലാനിധിയും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.





സമാധാന നോബെല്‍ ടുണീഷ്യന്‍ സംഘടനയ്ക്ക്

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബെല്‍ സമ്മാനം ടുണീഷ്യയിലെ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റ് എന്ന സംഘടയ്ക്ക് ലഭിച്ചു. സ്വേഛാധിപത്യത്തിനെതിരായി അറബ് ലോകത്ത് ആദ്യമായി ശബ്ദമുയര്‍ന്നത് ടുണീഷ്യയിലാണ്. അത് ആ മേഖലയിലാകെ പടര്‍ന്ന മുല്ലപ്പൂ വിപ്ലവമായി. മുല്ലപ്പൂ വിപ്ലവത്തിന് ശേഷം അരാജകത്വത്തിലേക്ക് വീണുപോകുമായിരുന്ന ടുണീഷ്യയെ ജാധിപത്യത്തിലേക്ക്  കൈപിടിക്കുന്നതിന് ഇടനില നിന്ന സംഘടനയാണ്‌  നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റ്. 
സമാധാന സമ്മാനം നേടിയ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിലുള്‍പ്പെട്ട 
നാല് ടുണീഷ്യന്‍ സംഘടനകളുടെ നേതാക്കള്‍

2010 അവസാനമാണ് അന്നത്തെ പ്രസിഡന്റ് സൈന്‍ എല്‍ അബിദിനെ പുറത്താക്കുന്നതിലേക്ക് നയിച്ച വിപ്ലവം ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ടത്. 2011 ല്‍ പൊതു തിരഞ്ഞെടുപ്പ് നടന്നു. തുടര്‍ന്ന അധികാരകൈമാറ്റം സംബന്ധിച്ച് ഇസ്ലാമിസ്റ്റുകളും മതേതര പാര്‍ട്ടികളും തമ്മില്‍ വലിയ സംഘര്‍ഷങ്ങളുണ്ടാകാതെ ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് ക്വാര്‍ടെറ്റിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞു. 
ജനാധിപത്യ ടുണീഷ്യയ്ക്കുവേണ്ടി രക്തസാക്ഷികളായവര്‍ക്കാണ് നോബെല്‍ ജേതാക്കള്‍ ഈ പുരസ്‌കാരം സമര്‍പ്പിച്ചത്.

Friday, October 9, 2015

സാഹിത്യ നോബെല്‍ സ്വെറ്റ്‌ലാന അലക്‌സീവിച്ചിന്‌

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബെല്‍ സമ്മാനം ബെലാറൂ
സുകാരിയായ പത്രപ്രവര്‍ത്തക സ്വെറ്റ്‌ലാന അലക്‌സീവിച്ചിന് ലഭിച്ചു.

ഒരു ജേണലിസ്റ്റിന് നോബെല്‍ സമ്മാനം ലഭിക്കുന്നത് ആദ്യമായാണ്. പ്രത്യേകിച്ചും നോവലോ കഥയോ കവിതയോ ഒന്നും എഴുതിയിട്ടില്ലാത്ത ഒരു വ്യക്തിക്ക്. യഥാര്‍ത്ഥത്തില്‍ ഉണ്ടായ സംഭവങ്ങളാണ് വസ്തുതാന്വേഷണ വിവരണം എന്ന നിലയില്‍ സ്വെറ്റ്‌ലാന തന്റെ പുസ്തകങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്വീഡിഷ് അക്കാദമി വ്യക്തമാക്കുന്നതനുസരിച്ച് ഇതൊരു പുതിയ സാഹിത്യരൂപമാണ്. 
1986ല്‍ റഷ്യയില്‍ സംഭവിച്ച ചെര്‍ണോബില്‍ ആണവദുരന്തത്തെക്കുറിച്ചുള്ള 'വോയ്‌സ് ഫ്രം ചെര്‍ണോബില്‍', റഷ്യന്‍ സൈന്യത്തിന് അഫ്ഗാനിസ്ഥാനില്‍ നേരിടേണ്ടിവന്ന തിരിച്ചടികളെപ്പറ്റിയുള്ള 'സിങ്കി ബോയ്‌സ്' തുടങ്ങിയ കൃതികള്‍ ലോകമെമ്പാടും സ്വെറ്റ്‌ലാനയ്ക്ക് വായനക്കാരെ നല്‍കി. പക്ഷേ, ഈ രചനകള്‍ അവര്‍ക്ക് റഷ്യന്‍ ഭരണകൂടത്തിന്റെ എതിര്‍പ്പുകള്‍ സമ്മാനിച്ചു.

1948 മെയ് 31ന് ഉക്രെയ്‌നിലെ സ്റ്റാനിസ്ലാവ് എന്ന സ്ഥലത്ത് ജനിച്ച സ്വെറ്റ്‌ലാന പിതാവ് ബെലാറുസുകാരനായതിനാല്‍ അവിടെയാണ് വളര്‍ന്നത്. ബിരുദത്തിനുശേഷം സജീവ പത്രപ്രവര്‍ത്തനത്തിലേക്ക് കടന്ന സ്വെറ്റ്‌ലാന അന്വേഷാത്മക വിവരണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും പേരെടുത്തു. 1985ല്‍ 'വാര്‍സ് അണ്‍വുമണ്‍ലി ഫേസ്' എന്ന ആദ്യ പുസ്തകം പുറത്തുവന്നു.


Wednesday, October 7, 2015

ഡിഎന്‍എ റിപ്പയര്‍ പഠനങ്ങള്‍ക്ക് രസതന്ത്ര നോബെല്‍

സ്വീഡന്റെ തോമസ് ലിന്‍ഡാല്‍, അമേരിക്കയുടെ പോള്‍ മോഡ്രിച്ച്, ടര്‍ക്കിഷ് വംശജന്‍ അസീസ് സങ്കാര്‍ എന്നിവര്‍ ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബെല്‍ സമ്മാനം പങ്കിട്ടു. 
ലിന്‍ഡാല്‍, മോഡ്രിച്ച്, സങ്കാര്‍
നാശം സംഭവിച്ച ഡിഎന്‍എയെ സെല്ലുകള്‍ എപ്രകാരമാണ് പുനരുജ്ജീവിപ്പിക്കുന്നത് എന്നു വിശദീകരിച്ചതിനാണ് പുരസ്‌കാരം. 
ബ്രിട്ടനിലെ പ്രശസ്തമായ ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് തോമസ് ലിന്‍ഡാല്‍ പ്രവര്‍ത്തിക്കുന്നത്. മോഡ്രിച്ചാവട്ടെ അമേരിക്കയിലെ ഹൊവാര്‍ഡ് ഹ്യൂഗ്‌സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും, ഡ്യൂക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലും ഗവേഷണം നടത്തുന്നു. ടര്‍ക്കിക്കാരനായ അസീസ് സങ്കാര്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്.
കാന്‍സര്‍ ചികിത്സയിലും മറ്റും ഇവരുടെ ക~െത്തലുകള്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും എന്ന് കരുതപ്പെടുന്നു.
അസീസ് സങ്കാര്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

കണികാപരീക്ഷണശാസ്ത്രജ്ഞര്‍ക്ക് ഭൗതികനോബെല്‍

ജപ്പാന്‍കാരനായ തകാകി കാജിതയും കാനഡക്കാരന്‍ ആര്‍തര്‍ മക്‌ഡൊണാള്‍ഡും ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബെല്‍ സമ്മാനം പങ്കിട്ടു.
ആര്‍തര്‍ മക്‌ഡൊണാള്‍ഡ്, തകാകി കാജിത
കണികാപരീക്ഷണശാസ്ത്രജ്ഞരായ ഇരുവരും ന്യൂട്രിനോകളുടെ രൂപമാറ്റം വിശദീകരിച്ച് അവയ്ക്ക് മാസുണ്ട്‌ (പിണ്ഡം) എന്നു തെളിയിച്ചതിനാണ് പുരസ്‌കാരത്തിനര്‍ഹരായത്. ചാര്‍ജില്ലാത്തതും പ്രകാശത്തിന്റെ വേഗതയ്ക്കടുത്ത് വേഗതയുള്ളതുമായ പ്രപഞ്ചത്തിലെ അടിസ്ഥാന കണങ്ങളാണ് ന്യൂട്രിനോകള്‍.
കാജിത ടോക്കിയോ യൂണിവേഴ്‌സിറ്റിലെ പ്രൊഫസറും അവിടത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്മിക് റേ റിസര്‍ച്ചിന്റെ ഡയറക്ടറുമാണ്. മക്‌ഡൊണാള്‍ഡ് കാനഡയിലെ കിങ്സ്റ്റണിലുള്ള ക്യൂന്‍സ് യൂണി വേഴ്‌സിറ്റിയിലെ ഗവേഷകനുമാണ്. 

Monday, October 5, 2015

2015 വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബെല്‍ സമ്മാനം പ്രഖ്യാപിച്ചു

വൈദ്യശാസ്ത്രത്തിനുള്ള നോബെല്‍ പ്രൈസ് ഇത്തവണ മൂന്നുപേര്‍ പങ്കിട്ടു. ചൈനക്കാരിയായ യൂയൂ ടു (Youyou Tu), അയര്‍ലന്‍ഡ് സ്വദേശിയായ വില്യം കാംപ്‌ബെല്‍ (William C. Campbell), ജപ്പാന്‍കാരന്‍ സതോഷി ഒമുറ (Satoshi mura) എന്നിവരാണ് സമ്മാനേജേതാക്കള്‍.
ഒമുറ, യൂയൂ ടു, കാംപ്‌ബെല്‍
മലമ്പനി ചികിത്സാരംഗത്തെ നേട്ടത്തിന് യൂയൂ ടു സമ്മാനാര്‍ഹയായപ്പോള്‍, പരാന്നഭോജികള്‍ പരത്തുന്ന രോഗങ്ങള്‍ക്കെതിരെ മരുന്നു ക~െത്തിയതിന് കാംപ്‌ബെല്ലും ഒമുറയും സമ്മാനം നേടി.
ചൈന അക്കാദമി ഓഫ് ട്രഡീഷണല്‍ മെഡിസിനില്‍ ചീഫ് പ്രൊഫസറാണ് യൂയൂ ടു. ഒമുറ ജപ്പാനിലെ കിറ്റാസാറ്റോ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും കാംപ്‌ബെല്‍ അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള മാഡിസണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറുമാണ്.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers