ശ്രീലങ്ക സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റീസായി തമിഴ് വംശജന്‍ കനകസഭാപതി ജെ. ശ്രീപവന്‍ സ്ഥാനമേറ്റു.
ശിരാനി ബന്ദാരനായകെ വിരമിച്ച ഒഴിവിലാണ് നിയമനം. ശ്രീലങ്ക സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റീസ് ശ്രീപവന്‍. അടുത്തയിടെ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും സത്യപ്രതിജ്ഞ ചെയ്തത് ജസ്റ്റീസ് ശ്രീപവന് മുന്നിലാണ്.
1952 ഫെബ്രുവരി 29നാണ് ശ്രീപവന്‍ ജനിച്ചത്. പിതാവ് നടരാജന്‍ കനകസഭാപതി സിമന്റ് ഫാക്ടറി ജീവനക്കാരനായിരുന്നു. 1976ല്‍ നിയമപഠനം പൂര്‍ത്തിയാക്കി. വക്കീലായി പ്രാക്റ്റീസ് തുടര്‍ന്ന ഇദ്ദേഹം 1978ല്‍ സ്റ്റേറ്റ് കൗണ്‍സലായി. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് മാസ്റ്റര്‍ ഓഫ് ലോസ് ബിരുദം നേടിയിട്ടുണ്ട്. 2008ല്‍ സുപ്രീം കോടതി ജഡ്ജിയായി.
No comments:
Post a Comment