ഗ്വാളിയര്‍ ഖരാനയിലെ പ്രമുഖ ഗായകനും സംഗീത സംവിധായകനും നാടക സംവിധായകനുമായ ശേഖര്‍ സെന്‍ ആണ് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുതിയ ചെയര്‍മാന്‍.
1961 ഫെബ്രുവരി 16ന് മധ്യപ്രദേശിലെ റായ്പൂരില്‍ (ഇപ്പോള്‍ ഛത്തീസ്ഗഡില്‍) ഒരു ബംഗാളി കുടുംബത്തില്‍ ജനിച്ചു. ഛത്തീസ്ഗഡിലെ ഖൈരാഗാര്‍ഹലുള്ള ഇന്ദിര കലാ സംഗീത വിശ്വവിദ്യാലയത്തിലെ വൈസ് ചാന്‍സലറായിരുന്ന പിതാവ് ഡോ. അരുണ്‍കുമാര്‍ സെന്നും, മാതാവ് ഡോ. അനീറ്റ സെന്നും ഗ്വാളിയര്‍ ഖരാനയിലെ പ്രശസ്ത സംഗീതജ്ഞരായിരുന്നു.
1979ല്‍ സംഗീതസംവിധായകനാകുക എന്ന ലക്ഷ്യത്തോടെ ശേഖര്‍ സെന്‍ മുംബൈയിലെത്തി. എച്ച്എംവിയില്‍ ഗസല്‍ ഗായകനായായിരുന്നു തുടക്കം. തുടര്‍ന്ന് ഇരുന്നൂറോളം ഭജന്‍ ആല്‍ബങ്ങള്‍ പുറത്തിറക്കി. 'മോണോ ആക്റ്റ് മ്യൂസിക്കല്‍ പ്ലെ' എന്ന പേരില്‍ പ്രശസ്തമായ ഒറ്റയാള്‍ സംഗീതശില്പങ്ങള്‍ ശേഖര്‍ തയാറാക്കി അവതരിപ്പിച്ചു.
സഫ്ദര്‍ ഹഷ്മി പുരസ്‌ക്കാരം, മഹാരാഷ്ട്ര ഹിന്ദി സാഹിത്യ അക്കാദമി അവാര്‍ഡ്, വി. ശാന്താറാം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2015ലെ പദ്മശ്രീ പുരസ്‌ക്കാര പട്ടികയിലും ശേഖര്‍ സെന്‍ ഇടം പിടിച്ചിട്ടുണ്ട്.
No comments:
Post a Comment