പൊലീസ് നായ മണം പിടിച്ച് പിടിച്ചു ചെന്ന് ഒളിച്ചിരുന്ന കള്ളനെ പിടിച്ച കഥകള്‍ നാമൊത്തിരി കേട്ടിട്ടു~്. ഇതുപോലെ മനുഷ്യ ശരീരത്തിലും നിരവധി കള്ളന്മാര്‍ ഒളിച്ചിരിപ്പു~് - രോഗാണുക്കളാകുന്ന കള്ളന്മാര്‍. അവരെ മണത്തു പിടിക്കാന്‍ ഇതാ വരുന്നൂ ഒരു പുത്തന്‍ സംവിധാനം... ഒരുതരം ഡിജിറ്റല്‍ മൂക്ക്!
നമ്മുടെ ശരീരത്തിനുള്ളില്‍ ഓരോ രോഗങ്ങള്‍ തലപൊക്കുമ്പോള്‍ അതിനനുസൃതമായി ചില രാസപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കപ്പെടും. ഇവയ്‌ക്കോരോ ന്നിനും അതിന്റേതായ പ്രത്യേകതകളുള്ളവയുമാണ്.
ഇങ്ങനെ ഓരോ രോഗാവസ്ഥയിലും ശരീരത്തിലു~ാവുന്ന രാസഘടകങ്ങളുടെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളിച്ച ചെറിയ ഒരു ഇലക്‌ട്രോണിക് ചിപ്പാണ് പുതിയ ഡിജിറ്റല്‍ മൂക്കിന്റെ ഹൃദയം. ഇതിനോടനുബന്ധിച്ചുള്ള സെന്‍സര്‍ മേല്‍പ്പറഞ്ഞ രാസഘടകങ്ങളുടെ സാന്നിധ്യമു~ായാല്‍ അലാറം മുഴക്കുകയും അപ്രകാരം രോഗബാധ ഉറപ്പാക്കുകയുമാണ് ചെയ്യുക.
ബ്രിട്ടനിലെ പ്രശസ്തമായ കേംബ്രിഡ്ജ് യുണിവേഴ്‌സിറ്റിയില്‍ നടന്ന ഗവേഷണമാണ് പുതിയ നേട്ടത്തിന് പിന്നില്‍. ഡോ. ആന്‍ഡ്രൂ കോയലാണ് നേതൃത്വം നല്‍കിയത്.
രോഗനിര്‍ണ്ണയത്തില്‍ മാത്രമല്ല ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതുള്‍പ്പെടെ നിരവധി മേഖലകളില്‍ ഈ സംവിധാനം വിപ്ലവകരമായ സ്വാധീനം ചെലുത്തിയേക്കും.
No comments:
Post a Comment