ഒരു നഗരം മാറിത്താമസിക്കാന്‍ തീരുമാനിച്ച കഥയാണ് പറയാന്‍ പോകുന്നത്! ഇവിടെ നഗരത്തിലെ താമസക്കാര്‍ മാത്രമല്ല മാറുന്നത്. അവിടുത്തെ കെട്ടിടങ്ങളും ഓഫീസുകളും സ്‌കൂളുകളും... എന്തിനേറെ, കല്ലും പുല്ലും വരെ അതേപടി സ്ഥലം മാറുന്നതിന്റെ വിചിത്രവും രസകരവുമായ കഥയാണിത്.
സംഭവം നടക്കുന്നത് വടക്കന്‍ സ്വീഡനിലെ കിരുന (Kiruna) എന്നു പേരായ ഒരു കൊച്ചു നഗരത്തിലാണ്. ആര്‍ട്ടിക് പ്രദേശമായതിനാല്‍ ഇവിടം സദാ മഞ്ഞില്‍ കുളിച്ചുനില്‍ക്കും. ഇരുമ്പയിരിന്റെ നാടാണ് കിരുന. കഴിഞ്ഞ ഒരു നൂറ്റാ~ോളമായി ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന ഒരു ഖനിയാണ് ഈ നഗരത്തിന്റെ വരുമാന സ്രോതസ്സ്. നഗരവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതും ഈ ഖനി തന്നെ. ഇതൊക്കെയാണെങ്കിലും ഈ ഖനി തന്നെയാണ് നഗരജീവിതത്തെ പറിച്ചുനടുന്നതിനു പിന്നിലും.
ഖനി കുഴിച്ച് കുഴിച്ച് പാര്‍പ്പിട മേഖലയിലേക്കെത്തി. വീടുകളുടെയും ഓഫീസുകളുടെയുമൊക്കെ അടിത്തറയിളകിത്തുടങ്ങി. ഖനിയില്ലെങ്കില്‍ നഗരമില്ല എന്നറിയാവുന്ന ഭരണാധികാരികള്‍ ആലോചിച്ചപ്പോള്‍ ഒറ്റ മാര്‍ഗ്ഗമേ മുന്നില്‍ ക~ുളളൂ... നഗരം മൂടോടെ പൊക്കി മറ്റൊരു സ്ഥലത്ത് പ്രതിഷ്ഠിക്കുക. തല്ക്കാലം 6000 നഗരവാസികളെയും 3000 വീടുകളെയുമാണ് ര~് മൂന്ന് കിലോമീറ്റര്‍ അകലേയ്ക്ക് മാറ്റുന്നത്. കൂടെ സ്വീഡനിലെ ഏറ്റവും മനോഹര നിര്‍മ്മിതികളിലൊന്നായ കിരുനയിലെ പള്ളിയും, ടൗണ്‍ ഹാളും അവിടത്തെ ബെല്‍ ടവറും, സ്‌കൂളുകളുമൊക്കെ മാറ്റുന്നു~്. നഗരത്തിന്റെ ലാന്റ്മാര്‍ക്കുകളൊക്കെ കല്ലോടുകല്ല് കളയാതെ അതേപടിയാണ് മാറ്റുന്നത്.
ലോകമെമ്പാടും അമ്പരപ്പോടെ വീക്ഷിക്കുന്ന ഈ പരിപാടി ഇന്നുമിന്നലെയുമല്ല, കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി നടന്നുകൊ~ിരിക്കുകയാണ്. പുതിയ ടൗണ്‍ഷിപ്പ് പണിയും നടക്കുന്നു.
ജനങ്ങള്‍ക്ക് ഇഷ്ടമുള്ളവയെല്ലാം തന്നെ പുതിയ നഗരത്തിലു~ാവുമെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും എടുത്തിട്ടു~്. അത് അറിയിക്കുന്നതിനായി ഒരു 'കിരുന പോര്‍ട്ട'ലും തുടങ്ങിയിട്ടു~്.
No comments:
Post a Comment