ജിജി തോംസണ്‍ ഐഎഎസ് കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി.
ഇപ്പോള്‍ പൊതു ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം കേന്ദ്രത്തില്‍ സായിയുടെ (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഡയറക്റ്റര്‍ ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 ബാച്ച് ഐഎഎസുകാരനാണിദ്ദേഹം.
നിലവിലെ ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണ്‍ ജനുവരി 31ന് വിരമിക്കുന്ന മുറയ്ക്ക് ഇദ്ദേഹം സ്ഥാനമേല്‍ക്കും.
ചീഫ് സെക്രട്ടറി
നമ്മുടെ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ചീഫ് സെക്രട്ടറിയുണ്ട്. ചീഫ് സെക്രട്ടറി ഒരു സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെയും തലവനാണ്. അതായത് ഒരു സംസ്ഥാനത്ത് ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന് എത്താന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ് ചീഫ് സെക്രട്ടറി പദവി. ഐഎഎസ് യോഗ്യതയുള്ളവര്‍ക്കുമാത്രമെ ചീഫ് സെക്രട്ടറിയാകാന്‍ കഴിയൂ. സാധാരണ ഗതിയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ചീഫ് സെക്രട്ടറിയാകുക. എന്നാല്‍ ചിലപ്പോള്‍ ഇതിന് മാറ്റമുണ്ടാവാറുണ്ട്.
ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലാണ് ചീഫ് സെക്രട്ടറി പദവിയുള്ളത്. ആദ്യ കാലങ്ങളില്‍ ബ്രിട്ടീഷ് കോളനികളില്‍ ഭരണം നടത്തിയിരുന്ന ഗവര്‍ണര്‍മാരുടെ സെക്രട്ടറിമാരായിരുന്നു ഉണ്ടായിരുന്നത്. അന്ന് കൊളോണിയല്‍ സെക്രട്ടറി അഥവാ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നായിരുന്നു ഔദ്യോഗികനാമം.

No comments:
Post a Comment