പ്രശസ്ത മറാഠി നോവലിസ്റ്റും കവിയും കഥാകൃത്തുമായ ബാലചന്ദ്ര വനാജി നെമാഡേ സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം നേടി.
11 ലക്ഷം രൂപയും സരസ്വതീ ശില്‍പവും പ്രശംസാപത്രവും അടങ്ങിയതാണ് രാജ്യത്തെ ഏറ്റവും വലിയ ഈ സാഹിത്യപുരസ്‌ക്കാരം.
1963ല്‍ പ്രസിദ്ധീകരിച്ച 'കോസല' ആണ് ആദ്യ നോവല്‍. 2010ല്‍ പ്രസിദ്ധീകരിച്ച നോവല്‍ 'ഹിന്ദു' അവസാനകൃതിയും. ഏതാണ്ട് 30 വര്‍ഷത്തെ പഠന ഗവേഷണങ്ങളുടെ ഫലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നോവല്‍ വളരെ യധികം ആസ്വാദകശ്രദ്ധ നേടി. 'ബിദാര്‍', 'ഹൂല്‍', 'ജാരില', 'ഝൂല്‍' എന്നിങ്ങനെ നാലു നോവല്‍ പരമ്പരയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 'മെലഡി', 'ദെഖാനി' എന്നീ കവിതാ സമാഹാരങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.
മുംബൈ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ നെമാഡേ അവിടെത്തന്നെ ദീര്‍ഘകാലം അധ്യാപകനായി. 'വാച' എന്ന ലിറ്റില്‍ മാസികയുടെ പത്രാധിപരുമായിരുന്നു.
2011ല്‍ പദ്മശ്രീയും മുന്‍പ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇത്തവണത്തേത് അന്‍പതാം ജ്ഞാനപീഠ പുരസ്‌ക്കാര മാണെങ്കിലും ഇത് നല്‍കപ്പെടുന്ന 55-ാമത്തെ എഴുത്തുകാരനാണ് നെമാഡേ. (1967, 1973, 2006, 2009 എന്നീ വര്‍ഷങ്ങളില്‍ ഈരണ്ടുപേര്‍ സമ്മാനിതരായിരുന്നു.)
No comments:
Post a Comment