വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. കോമണ്‍ മാന്‍ എന്ന ലോകപ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രം ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്.
കര്‍ണാടകയിലെ മൈസൂരില്‍ 1921 ഒക്ടോബര്‍ 24ന് രാസിപുരം കൃഷ്ണസ്വാമി ലക്ഷമണ്‍ എന്ന ആര്‍. കെ. ലക്ഷമണ്‍ ജനിച്ചു. അധ്യാപകനായ പിതാവിന്റെ ഏഴു മക്കളില്‍ ഇളയവനായിരുന്നു ലക്ഷമണ്‍.
ലോകപ്രശസ്ത ഇന്ത്യന്‍ നോവലിസ്റ്റ് ആര്‍. കെ. നാരായണ്‍ മൂത്ത സഹോദരനായിരുന്നു. കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ ദ ഹിന്ദുവില്‍ പ്രസിദ്ധീകരിച്ചിരുന്ന ആര്‍. കെ. നാരായണന്റെ കഥകള്‍ക്ക് ലക്ഷ്മണ്‍ ചിത്രം വരച്ചിരുന്നു.
ആദ്യമായി കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ ജോലിയില്‍ പ്രവേശിച്ചത് ഇരുപതാമത്തെ വയസ്സില്‍ മുംബൈയിലെ പ്രശസ്തമായ ദ ഫ്രീ പ്രസ് ജേണലിലായിരുന്നു. ഫ്രീ പ്രസ്സിന്റെ എഡിറ്റര്‍ സ്വാമിനാഥന്‍ സദാനന്ദ് പുതുമുഖ ജേണലിസ്റ്റുകളെയും കാര്‍ട്ടൂണിസ്റ്റുകളെയും കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഉത്സുകനായിരുന്നു. ഫ്രീ പ്രസ്സിലുണ്ടായിരുന്ന കാലത്ത് ബാല്‍ താക്കറെ ലക്ഷ്മണിന്റെ സഹ കാര്‍ട്ടൂണിസ്റ്റായിരുന്നു. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന ലക്ഷ്മണ്‍ അവിടെ വച്ചാണ് 'യു സെഡ് ഇറ്റ്' എന്ന പ്രതിദിന കാര്‍ട്ടൂണ്‍ സ്ട്രിപ്പിനായി കോമണ്‍ മാന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. രാഷ്ട്രീയ സാമൂഹികരംഗത്തെ സംഭവവികാസങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ച് കുറിക്കുകൊള്ളുന്ന നര്‍മ്മം കലര്‍ത്തി സാധാരണക്കാരുടെ പക്ഷത്തുനിന്നുകൊണ്ട് കോമണ്‍ മാന്‍ പങ്കുവച്ച ആശയങ്ങള്‍ കാലാതിവര്‍ത്തിയായി.
കോമണ്‍ മാന്‍ കഥാപാത്രം |
കിട്ടാത്ത അഡ്മിഷന്‍
ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ചിത്രകല പഠിക്കാന്‍ കൊതിച്ച ലക്ഷമണ്‍ ബോംബെയിലെ ജെ. ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രവേശനത്തിന് അപേക്ഷിച്ചു. എന്നാല്‍ അവിടെ പ്രവേശനം കിട്ടാനുള്ള നിലവാരം ലക്ഷമണിന്റെ വരകള്‍ക്കില്ല എന്ന മറുപടിയാണ് അവിടത്തെ വകുപ്പു തലവനില്‍നിന്ന് ലഭിച്ചത്. പിന്നീട് മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അദ്ദേഹം ആര്‍ട്‌സില്‍ ബിരുദം നേടിയത്. ഇക്കാലത്താണ് നാരായണിന്റെ കഥകള്‍ക്ക് ചിത്രങ്ങള്‍ വരച്ചത്.
ജ്യേഷ്ഠന്റെ എഴുത്തിന് അനുജന്റെ വര
ആര്‍. കെ. നാരായണിന്റെ പ്രശസ്തമായ മാല്‍ഗുഡി ഡെയ്‌സ് ടെലിവിഷന്‍ സീരിയലായപ്പോള്‍ അതിലും ലക്ഷമണ്‍ വരച്ച സ്‌കെച്ചുകള്‍ ഉള്‍പ്പെടുത്തുക യുണ്ടായി.
ദ ഹോട്ടല്‍ റിവിയേര അടക്കം ചുരുക്കം ചില നോവലുകളും ലക്ഷമണ്‍ രചിച്ചിട്ടുണ്ട്. ദ ടണല്‍ ഓഫ് ടൈം എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്.
പുരസ്‌ക്കാരപ്പെരുമഴ
പത്മവിഭൂഷന്‍, പത്മഭൂഷന്‍, മാഗ്‌സസെ തുടങ്ങി നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
പുരസ്‌ക്കാരപ്പെരുമഴ
പത്മവിഭൂഷന്‍, പത്മഭൂഷന്‍, മാഗ്‌സസെ തുടങ്ങി നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
No comments:
Post a Comment