ശത്രുക്കളുടെ സാമീപ്യം മനസ്സിലാക്കി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മൃഗങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന് നാം കേട്ടിട്ടുണ്ട്. ഇപ്രകാരം അപകടം അടുത്തുണ്ട് എന്ന് ഒരു മൃഗം തന്റെ കൂട്ടാളികളെ അറിയിക്കുന്നത് പ്രത്യേക ശബ്ദം ഉണ്ടാക്കിയോ, ഗന്ധമുള്ള സ്രവം പുറപ്പെടുവിച്ചോ ഒക്കെയാണ്. എന്നാല്‍ ഈ പ്രതിരോധ സംവിധാനം മൃഗങ്ങളുടെ കുത്തകയല്ല എന്നു തെളിയിച്ചിരിക്കുകയാണ് ഒരു സംഘം ജാപ്പനീസ് ശാസ്ത്രജ്ഞന്മാര്. പരമ സാധുക്കളെന്നും ദുര്ബലരെന്നുമൊക്കെ നാം കരുതുന്ന ചില സസ്യങ്ങള്‍ക്കും ഇത്തരം തന്ത്രങ്ങളുണ്ടത്രേ!
Wednesday, March 16, 2022
ചെടികളുടെ അതിജീവന തന്ത്രങ്ങള്‍
Tuesday, March 15, 2022
ചൊവ്വയില്‍ പൂ വിരിഞ്ഞോ...?!
Monday, March 14, 2022
മലയാളിയുടെ ലോക സൈക്കിള്‍
ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണിത്. നമ്മുടെ രാജ്യത്തും നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ പുതു വിപ്ലവത്തില്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് ഒരു മലയാളി സ്റ്റാര്‍ട്ടപ്പ് രംഗത്തെത്തിയിരിക്കുന്നു. ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ VAAN ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. മലയാളിയായ ജിത്തു സുകുമാരന്‍ നായരാണ് ഈ കമ്പനിയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ഓഫീസറും.
ഈ സൈക്കിളുകളുടെ കോംപാക്റ്റ് അലുമിനിയം യൂണിസെക്സ് ഫ്രെയിമുകള്‍, സാഡില്‍, റിംസ്, ഹാന്‍ഡില്‍ബാര്‍ തുടങ്ങിയവ ഇറ്റാലിയന്‍ കമ്പനിയായ ബെനലിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇലക്ട്രിക് പെഡല്‍ അസിസ്റ്റ് സിസ്റ്റത്തില്‍ 250W ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍, നീക്കം ചെയ്യാവുന്ന 48 വോള്‍ട്ട് ലിഥിയം-അയണ്‍ ബാറ്ററി, 5 ഇലക്ട്രിക് ഗിയറുകള്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. ഒരു സ്മാര്‍ട്ട് എല്‍സിഡി ഡിസ്പ്ലേയും ഇതിന്റെ ആകര്‍ഷണമാണ്. 2.5 കിലോഗ്രാം ഭാരമുള്ള നീക്കം ചെയ്യാവുന്ന ബാറ്ററി ഈ സെഗ്മെന്റില്‍ ആദ്യത്തേതാണ്. ഫുള്‍ ചാര്‍ജാവാന്‍ 4 മണിക്കൂര്‍ സമയം വേണ്ടിവരും. അതിന് അര യൂണിറ്റ് വൈദ്യുതി മാത്രമേ ആവശ്യമുള്ളൂ. ഏകദേശം 4-5 രൂപയാണ് പ്രതീക്ഷിക്കുന്ന ചിലവ്.സൈക്കിള്‍ ഉപയോഗിക്കുന്ന മോഡ് അനുസരിച്ച് 50 കിലോമീറ്റര്‍ മുതല്‍ 60 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്.
കൊച്ചിയിലാണ് ഈ സൈക്കിളുകള്‍ നിര്‍മിക്കുന്ന പ്ലാന്റ് എന്നതാണ് മറ്റൊരു പ്രത്യേകത. പ്ലാന്റിന് പ്രതിമാസം 2,000 സൈക്കിളുകള്‍ അസംബിള്‍ ചെയ്യാനുള്ള ശേഷിയുണ്ട്.
59,999 രൂപ മുതല്‍ 69,999 രൂപ വരെയാണ് പല വെഡലുകളുടെ ഏകദേശ വില.
Thursday, March 10, 2022
പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് (David Bennett) മരിച്ചു.
ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം തുന്നിപ്പിടിച്ച ഹൃദയവുമായി ജീവിച്ച അമേരിക്കക്കാരന് ഡേവിഡ് ബെന്നറ്റ് (David Bennett) മരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോഴാണ് ഈ 60 വയസുകാരന്റെ അന്ത്യം.
അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള മെരിലാന്‍ഡ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലാണ് 2022 ജനുവരി 7ന് ഗുരുതര ഹൃദ്രോഗം ബാധിച്ച ബെന്നറ്റിന് പന്നിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്. ലോകത്ത് ഇതാദ്യമായിട്ടാണ് ഇത്തരമൊരു പരീക്ഷണം വിജയകരമായത്. മെരിലാന്‍ഡ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമിന്റെ ഡയറക്ടര്‍ ഡോ. ബാര്‍ട്ലി ഗ്രിഫിത്തിന്റെ (Dr. Bartley Griffith) നേതൃത്വത്തിലായിരുന്നു സങ്കീര്‍ണമായ ശസ്ത്രക്രിയ.Tuesday, March 8, 2022
ട്രെയിനുകള്ക്കൊരു രക്ഷാ കവചം.
രണ്ട് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ വരുന്നുവെന്നു കരുതുക. എന്തു സംഭവിക്കും? കൂട്ടിയിടിക്കും, അല്ലേ? എന്നാല്‍ ഇനി അങ്ങിനെയല്ല. ഒരേ ട്രാക്കില്‍ വന്നാലും ഇനി ട്രെയിനുകള്‍ കൂട്ടിയിടിക്കില്ല. പകരം ഓട്ടോമാറ്റിക്കായി ബ്രേക്കിട്ട് നില്ക്കും! സംഗതി നമ്മുടെ രാജ്യത്തുതന്നെയാണ്. ട്രെയിനുകളുടെ സുരക്ഷയ്ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നു. അതിന്റെ പേരാണ് 'കവച് ' (Armour).
Monday, March 7, 2022
അന്താരാഷ്ട്ര ബഹിരാകാശ നിലയം വിരമിക്കാനൊരുങ്ങുന്നു!
അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ International Space Station പ്രായാധിക്യം മൂലം പ്രവര്‍ത്തനമവസാനിപ്പിക്കുന്നു. ആകെ 15 വര്‍ഷം ആയുസ്സു നിശ്ചയിച്ച് വിക്ഷേപിക്കപ്പെട്ട നിലയം ഇപ്പോള്‍ 9 വര്‍ഷത്തോളം കൂടുതല്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞു. കാലപ്പഴക്കം വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനുമുന്‍പ് പൊളിച്ചടുക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.
1998 നവംബര്‍ 20 നായിരുന്നു ഐഎസ്എസ് വിക്ഷേപിക്കപ്പെട്ടത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ സാങ്കേതിക രംഗത്തെ മറ്റ് ശക്തികേന്ദ്രങ്ങളായിരുന്ന റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, കാനഡ, ജപ്പാന് എന്നിവയുമായി ചേര്‍ന്നാണ് ബഹിരാകാശ നിലയം എന്ന ആശയം വികസിപ്പിച്ചത്. 23 വര്‍ഷങ്ങളിലേറെയായി ഈ നിലയം, ദിവസം ഏതാണ്ട്. 16 തവണ എന്ന കണക്കില്‍, ഭൂമിയെ ചുറ്റിക്കറങ്ങുകയാണ്. സെക്കന്‍ഡില്‍ 7.66 കിലോമീറ്റര്‍ വേഗത്തിലാണ് ഈ കറക്കം! ഭൗമോപരിതലത്തില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ അകലെയായാണ് ഇതിന്റെ സഞ്ചാരം. 73 മീറ്റര്‍ നീളവും 109 മീറ്റര്‍ വീതിയും 4,44,615 കിലോഗ്രാം ഭാരവുമുണ്ട്. നിലയത്തിന്. ഏകദേശം ഒരു ഫുട്ബോള്‍ മൈതാനത്തിന്റെ വലിപ്പം! ബഹിരാകാശത്തെ ഏറ്റവും വലിയ മനുഷ്യ നിര്‍മിതിയാണിത്. ഭൂമിയില്‍ നിന്നു നഗ്നനേത്രങ്ങള്‍ കൊണ്ട്. കാണാന്‍ കഴിയുന്ന മനുഷ്യനിര്‍മിത വസ്തുവും ഇതുതന്നെ. 19 രാജ്യങ്ങളില്‍ നിന്നായി 251 ബഹിരാകാശ യാത്രികര്‍ ഇതിവരെ നിലയത്തില്‍ അതിഥികളായി എത്തിയതായാണ് കണക്ക്. ബഹിരാകാശ ഗവേഷണങ്ങള്‍ക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള സാഹസിക യാത്രകള്‍ക്കുമൊക്കെ ഒരു താവളം എന്ന നിലയിലാണ് ഈ നിലയം പ്രവര്‍ത്തിക്കുന്നത്.
ബഹിരാകാശത്തെ വര്‍ധിച്ച ചൂടും തണുപ്പും ഒക്കെ ഏറ്റ് നിലയത്തിന്റെ വിവിധ ഘടകങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.. കൂടാതെ നിലയത്തിന് ഊര്‍ജം നല്‍കിയിരുന്ന സോളര്‍ പാനലുകള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ടത്രേ! പലപ്പോഴായി നടന്നിട്ടുള്ള മറ്റ് പേടകങ്ങളുടെ ഡോക്കിങ്ങും അണ്‍ഡോക്കിങ്ങും നിലയത്തിന്റെ ഘടനയ്ക്കു തന്നെ മാറ്റം വരുത്തിയിട്ടുമുണ്ട്.. ഇതുകൊണ്ടൊ
ക്കെയാണ് നിലയം റിട്ടയര്‍ ചെയ്യാറായി എന്ന് നാസ കണക്കാക്കിയത്. ഇതിനും പുറമേയാണ് മനുഷ്യനിര്‍മിതവും അല്ലാത്തതുമായ ബഹിരാകാശ വസ്തുക്കളുടെ വര്‍ധിച്ച സാന്നിധ്യം ഐഎസ്എസിനു ഭീഷണിയുയര്‍ത്തുന്നു എന്ന് കണ്ടെത്തിയത്.
പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി അവസാനിപ്പിച്ച് 2031 ജനുവരിയോടെ നിലയത്തെ പൂര്‍ണമായും ബഹിരാകാശത്തുവച്ചു തന്നെ തകര്‍ത്ത് ഭൂമിയിലേക്ക് തിരിച്ചുവിട്ട് പസിഫിക് സമുദ്രത്തിലെ 'പോയിന്റ് നീമോ' എന്ന് പേരിട്ടിരിക്കുന്ന ഇടത്ത് വീഴ്ത്താനാണ് പദ്ധതി. 'ബഹിരാകാശ പേടകങ്ങളുടെ ശവപ്പറമ്പ്' എന്നാണ് ഇവിടം അറിയപ്പെടുന്നത്.