ആമസോണ്‍ കാടുകളില്‍ നിന്ന് മര്‍മോസെറ്റ് ഇനത്തില്‍പെട്ട പുതിയ കുരങ്ങ് വര്‍ഗത്തെ ഗവേഷകര്‍ കണ്ടെത്തി. മികോ മുണ്ടുരുകൂ
(Mico munduruku) എന്നതാണ് പുതിയ കുരങ്ങിനത്തിന് നല്‍കിയിരിക്കുന്ന പേര്. ആമസോണില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള മര്‍മോസെറ്റ് ഇനത്തില്‍ പെട്ട കുരങ്ങുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ കുരങ്ങ് വര്‍ഗമെന്ന് ഗവേഷകര്‍ പറയുന്നു. മഞ്ഞിന്റെ നിറമുള്ള വാലുകളാണ് ഈ കുരങ്ങുകളെ മറ്റ് മര്‍മോസെറ്റുകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്.
No comments:
Post a Comment