ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായ്
1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു ധനിക ജൈന കുടുംബത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം അഹമ്മദാബാദിലും ഉന്നത വിദ്യാഭ്യാസം കേംബിഡ്ജിലുമായിരുന്നു. 1947-ല്‍ കോസ്മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്ജില്‍ നിന്ന് പി.എച്ച്.ഡി നേടി. തുടര്‍ന്ന് അഹമ്മദാബാദിലെ ഫിസിക്കല്‍ റിസേര്‍ച്ച് ലാബോറട്ടറിയില്‍ കോസ്മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്‌സ് പ്രൊഫസ്സറായി. പിന്നീട് 1965-ല്‍ അവിടുത്തെ ഡയറക്ടറുമായി. ഇതിനിടെ ഇന്ത്യയിലെ അണുശക്തി കമ്മീഷനില്‍ അദ്ദേഹം നിയമിതനായി. ഉപഗ്രഹ വിക്ഷേപണത്തില്‍ അദ്ദേഹം പ്രത്യേകം താല്പര്യം കാട്ടി.ബഹിരാകാശഗവേഷണത്തെ വെറും ശൂന്യാകാശ യാത്രകളായി വഴിതിരിച്ചു വിടാതെ ,വാര്‍ത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാര്‍ത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ ''വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍'' എന്ന് നാമകരണം ചെയ്തു.
No comments:
Post a Comment