മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വി. കെ. ജോഹ്‌റി (Vivek Kumar Johri) ബിഎസ്എഫിന്റെ (BSF - Border Security Force) പുതിയ ഡയറക്ടര്‍ ജനറല്‍. 1984 ബാച്ച് ഐപിഎസ് ഓഫീസറായ വി. കെ. ജോഹ്‌റി മധ്യപ്രദേശ് കേഡറില്‍നിന്നുള്ള വ്യക്തിയാണ്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ റോ (RAW) യില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് പുതിയ നിയമനം.
Saturday, August 31, 2019
Friday, August 30, 2019
വള്ളത്തോള്‍ പുരസ്‌കാരം സക്കറിയയ്ക്ക്

വള്ളത്തോള്‍ സാഹിത്യസമിതി നല്‍കുന്ന ഈ പുരസ്‌കാരത്തിന് 1, 11, 111 രൂപയും കീര്‍ത്തിഫലകവുമാണ് സമ്മാനം. വള്ളത്തോളിന്റെ ജന്മവാര്‍ഷികദിനമായ ഒക്ടോബര്‍ 16 -ന് തിരുവനന്തപുരത്ത് തീര്‍ഥപാദമണ്ഡപത്തില്‍ നടക്കുന്ന സാഹിതീയോത്സവത്തിലാണ് പുരസ്‌കാരം നല്‍കുന്നത്.
ഒട്ടേറെ തമിഴ് സാഹിത്യകൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കെ.ജി. ചന്ദ്രശേഖരന്‍നായര്‍ക്ക് വള്ളത്തോള്‍ കീര്‍ത്തിമുദ്രയും സമ്മാനിക്കും.
Thursday, August 29, 2019
പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് കിരീടം മാനസി നയന ജോഷിക്ക്.



Monday, August 26, 2019
ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി അന്തരിച്ചു.(India’s first woman DGP Kanchan Chaudhary Bhattacharya passes away)
ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ(Kanchan Chaudhary Bhattacharya) അന്തരിച്ചു. തിങ്കളാഴ്ച (26.8.2019) വൈകീട്ടോടെയായിരുന്നു അന്ത്യം. 72 വയസായിരുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയാണ് കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ. 1973- ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ഇവര്‍ 2004-ലാണ് ഇന്ത്യയുടെ ആദ്യ വനിതാ ഡിജിപിയായി ഉത്തരാഖണ്ഡില്‍ നിയമിതയാകുന്നത്. വിശിഷ്ടസേവനത്തിന് 1997-ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി പുരസ്‌കാരവും നേടിയിട്ടുണ്ട്.
2007 ഒക്ടോബര്‍ 31-ന് സര്‍വീസില്‍ നിന്ന് വിരമിച്ചു.
ഇന്ത്യയിലെ രണ്ടാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയാണ് കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ. 1973- ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ഇവര്‍ 2004-ലാണ് ഇന്ത്യയുടെ ആദ്യ വനിതാ ഡിജിപിയായി ഉത്തരാഖണ്ഡില്‍ നിയമിതയാകുന്നത്. വിശിഷ്ടസേവനത്തിന് 1997-ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി പുരസ്‌കാരവും നേടിയിട്ടുണ്ട്.
2007 ഒക്ടോബര്‍ 31-ന് സര്‍വീസില്‍ നിന്ന് വിരമിച്ചു.
പ്യൂര്‍ടോ വില്ല്യംസ് ഇനി ലോകത്തിന്റെ ഏറ്റവും 'തെക്കേയറ്റത്തെ നഗരം'! (Puerto Williams, the southernmost city in the world

അര്‍ജന്റീനയുടെ അധീനതയിലുള്ള ഉഷ്‌വായ (Ushuaia) എന്ന നഗരമായിരുന്നു ഇതു വരെ ലോകത്തിന്റെ തെക്കേ അറ്റത്തെ നഗരമായി ഗണിക്കപ്പെട്ടിരുന്നത്.
ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് സ്വര്‍ണ്ണം.

ഹൈദരാബാദുകാരി, നാലാം നമ്പര്‍ താരമായ ഒകുഹാരയെ വെറും 38 മിനിറ്റിനുള്ളില്‍ വീഴ്ത്തിയാണ് വിജയമാഘോഷിച്ചത്. സ്‌കോര്‍: 21-7, 21-7.
ലോകചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാംവട്ടമാണ് സിന്ധു മല്‍സരിച്ചത്. 2017 ല്‍ ഒകുഹാരയോടും 2018 ല്‍ കരോലിന മാര്‍ലിനോടും സിന്ധു പരാജയപ്പെട്ടിരുന്നു.
ലോകപ്രശസ്ത ധനകാര്യമാസികയായ ഫോബ്‌സിന്റെ 2018'-19-ലെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് സിന്ധുവുണ്ട്. പുതിയ നേട്ടംകൊണ്ട് തന്റെ പേര് തങ്കലിപിയാല്‍ എഴുതുകയാണ് പുസര്‍ല വെങ്കിട്ട സിന്ധു.
Friday, August 23, 2019
മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു.

ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായാണ് അരുണ്‍ ജെയ്റ്റ്‌ലി ശ്രദ്ധേയനായത്. ആദ്യം ധനകാര്യ മന്ത്രാലയത്തിനൊപ്പം പ്രതിരോധവകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു. അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായിരുന്ന സമയത്താണ് രാജ്യത്ത് നോട്ടുനിരോധനവും ജി.എസ്.ടി.യും നടപ്പിലാക്കിയത്. 1952 ഡിസംബര്‍ 28-ന് ഡല്‍ഹിയിലാണ് അരുണ്‍ മഹാരാജ് കിഷന്‍ ജെയ്റ്റ്‌ലി എന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ജനനം. ഡല്‍ഹി സെന്റ് സേവ്യേഴ്‌സ് സ്‌കൂല്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍നിന്ന് കൊമേഴ്‌സില്‍ ഓണേഴ്‌സ് ബിരുദം നേടി. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എല്‍.എല്‍.ബി.യും പൂര്‍ത്തിയാക്കി.18 വര്‍ഷത്തോളം രാജ്യസഭയില്‍ ഗുജറാത്തിനെ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് ഉത്തര്‍പ്രദേശില്‍നിന്നും രാജ്യസഭയിലെത്തി.
ജമ്മു കശ്മീരിലെ മുന്‍ ധനമന്ത്രി ഗിര്‍ദാരി ലാല്‍ ദോഗ്രയുടെ മകള്‍ സംഗീത ജെയ്റ്റ്‌ലിയാണ് ഭാര്യ. സൊനാലി ജെയ്റ്റ്‌ലി, റോഹന്‍ ജെയ്റ്റ്‌ലി എന്നിവര്‍ മക്കളാണ്.
Thursday, August 22, 2019
ചന്ദ്രയാന്‍ 2 പേടകത്തില്‍ നിന്നയച്ച ചന്ദ്രന്റെ ആദ്യ ചിത്രം ഐഎസ്ആർഒ പുറത്തുവിട്ടു.

ചന്ദ്രനിലെ പ്രശസ്തമായ മെറെ ഓറിയന്റല്‍ തടവും അപ്പോളോ വിള്ളലും കൃത്യമായി രേഖപ്പെടുത്തിയാണ് ചിത്രം ഇസ്രൊ പുറത്തുവിട്ടത്. 'കിഴക്കന്‍ സമുദ്രം' എന്നാണ് മെറെ ഓറിയന്റലിന്റെ ലാറ്റിന്‍ പേര്. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനങ്ങളില്‍ രൂപപ്പെട്ടതാണ് ഇതെന്നാണ് സൂചന.
ലോകത്തിലെ നമ്പര്‍ വണ്‍ അധ്യാപകന്‍ -.ഫ്രാൻസിസ്കൻ സന്യാസിയായ പീറ്റര്‍ താബിച്ചി.

Wednesday, August 21, 2019
ആമസോണ്‍ കാടുകളില്‍ കണ്ടെത്തിയ പുതിയ കുരങ്ങ് വര്‍ഗം-മികോ മുണ്ടുരുകൂ (Mico munduruku)

Wednesday, August 14, 2019
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര

1983 ജൂണ്‍ 21ന് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിനടുത്തുള്ള തിരുപനമൂര്‍ എന്ന സ്ഥലത്താണ് അഭിനന്ദന്‍ ജനിച്ചത്. വ്യോമസേനയില്‍നിന്ന് എയര്‍മാര്‍ഷല്‍ പദവിയില്‍ വിരമിച്ച സിംഹക്കുട്ടി വര്‍ധമാനും ഡോ. ശോഭയും മാതാപിതാക്കള്‍.
Sunday, August 11, 2019
വിക്രം സാരാഭായിയുടെ 100-ാം ജന്മദിനം

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം നേപ്പാളില്‍ കണ്ടെത്തി (The highest lake in the world discovered in nepal)

Friday, August 9, 2019
ക്വിറ്റ് ഇന്ത്യ വാര്‍ഷികം ആചരിച്ചു

Thursday, August 8, 2019
വിഖ്യാത അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണ്‍ വിടവാങ്ങി

Wednesday, August 7, 2019
ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇനി ഓര്‍മ്മ

Friday, August 2, 2019
2019 ലെ രമണ്‍ മഗ്‌സസേ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന്

ഏഷ്യയുടെ നോബല്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന രമണ്‍ മഗ്‌സസേ പുരസ്‌കാരം 1957 മുതലാണ് നല്‍കിവരുന്നത്.ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന രമണ്‍ മഗ്‌സസേയുടെ സ്മരണാര്‍ഥമാണ് പുരസ്‌കാരം സ്ഥാപിച്ചത്.
1996 മുതല്‍ എന്‍ ഡി ടിവിയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ പ്രൈം ടൈം എന്ന പരിപാടിയുടെ അവതാരകനാണ് മ്യാന്‍മറില്‍നിന്നുള്ള കോ സ്വി വിന്‍, തായ്‌ലന്‍ഡില്‍നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പിന്‍സില്‍നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍നിന്നുള്ള കിം ജോങ് കി എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു നാലുപേര്‍. ആചാര്യ വിനോബാ ഭാവെ, മദര്‍ തെരേസ, ബാബാ ആംതെ, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവരാണ് മുമ്പ് മഗ്‌സസേ പുരസ്‌കാരത്തിന് അര്‍ഹരായ ഇന്ത്യക്കാര്‍. പൊതുസേവനം, സാമുദായിക നേതൃത്വം, മാധ്യമപ്രവർത്തനം, സമാധാനം എന്നീ മേഖലകളിലെ സംഭാവനക്കാണ് പുരസ്കാരം നൽകുന്നത്.
Subscribe to:
Posts (Atom)
Students India
2019...
Labels
advt
(8)
Arts
(6)
Awards
(58)
Biology
(23)
chemistry
(13)
Economics
(4)
education
(11)
Electronics
(2)
english
(10)
environment
(7)
Films
(8)
General
(218)
Generals
(7)
geography
(3)
Health
(7)
hindi
(5)
history
(60)
language & culture
(3)
Literature
(30)
Malayalam
(11)
Maths
(4)
Medicine
(7)
news
(190)
Nobel prize
(7)
Nobel prize 2015
(5)
Nobel prize 2018
(5)
Nobel prize 2020
(6)
Notice
(3)
Obituary
(30)
peace
(1)
Personality
(19)
Physics
(34)
Politics
(30)
Republic Day
(3)
result
(5)
Science
(33)
social science
(21)
Space Science
(17)
Sports
(22)
Technology
(18)
victory
(25)
wheather
(1)
news
Popular Posts
-
ഈ വര്‍ഷത്തെ സാഹിത്യ നോബല്‍ പുരസ്കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലുക് (Louise Gluck) നേടി. സമകാലീന അമേരിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പ്രമ...
-
യു.കെ.യിലെ ഏറ്റവുംവലിയ ബാലസാഹിത്യ പുരസ്കാരമായ 'കോസ്റ്റ ചില്‍ഡ്രന്‍സ് ബുക്ക് അവാര്‍ഡ്' ഇന്ത്യന്വംശജയ്ക്ക്. ജസ്ബിന്ദര്‍ ബിലാന് എ...
-
Hillel Furstenberg ഗണിത നോബല്‍ എന്ന് പുകഴ്പെറ്റ ആബേല്‍ പുരസ്കാരം (Abel Prize) ഇത്തവണ രണ്ടുപേര്‍ പങ്കിട്ടു. ഇസ്രയേലി ഗണിതജ്ഞന്‍ ഹില്ലേ...
-
ഡോ. എന്‍. ചന്ദ്രശേഖരന് നായര്‍ ഹിന്ദി ഗവേഷണ പുരസ്‌കാരത്തിന് (50,000 രൂപ) അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ 3 വര്‍ഷം(2016-18) കേരളത്തിലെ സര്‍വകാലാശാല...
-
വി. മധുസൂദനന് നായരുടെ 'അച്ഛന് പിറന്ന വീട്' എന്ന കാവ്യത്തിനാണ് പുരസ്കാരം. ഇംഗ്ലീഷ് വിഭാഗത്തില്‍ 'ആന്‍ ഇറ ഓഫ് ഡാര്‍ക്നസ്...
Video
flash
pictures
