my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Friday, January 30, 2015

ശ്രീലങ്കയില്‍ തമിഴ് വംശജന്‍ ചീഫ് ജസ്റ്റീസ്

ശ്രീലങ്ക സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റീസായി തമിഴ് വംശജന്‍ കനകസഭാപതി ജെ. ശ്രീപവന്‍ സ്ഥാനമേറ്റു. 


ശിരാനി ബന്ദാരനായകെ വിരമിച്ച ഒഴിവിലാണ് നിയമനം. ശ്രീലങ്ക സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റീസ് ശ്രീപവന്‍. അടുത്തയിടെ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും സത്യപ്രതിജ്ഞ ചെയ്തത് ജസ്റ്റീസ് ശ്രീപവന് മുന്നിലാണ്. 
1952 ഫെബ്രുവരി 29നാണ് ശ്രീപവന്‍ ജനിച്ചത്. പിതാവ് നടരാജന്‍ കനകസഭാപതി സിമന്റ് ഫാക്ടറി ജീവനക്കാരനായിരുന്നു. 1976ല്‍ നിയമപഠനം പൂര്‍ത്തിയാക്കി. വക്കീലായി പ്രാക്റ്റീസ് തുടര്‍ന്ന ഇദ്ദേഹം 1978ല്‍ സ്റ്റേറ്റ് കൗണ്‍സലായി. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് മാസ്റ്റര്‍ ഓഫ് ലോസ് ബിരുദം നേടിയിട്ടുണ്ട്. 2008ല്‍ സുപ്രീം കോടതി ജഡ്ജിയായി.

കേന്ദ്ര സംഗീത നാടക അക്കാദമിക്ക് പുതിയ ചെയര്‍മാന്‍.

ഗ്വാളിയര്‍ ഖരാനയിലെ പ്രമുഖ ഗായകനും സംഗീത സംവിധായകനും നാടക സംവിധായകനുമായ ശേഖര്‍ സെന്‍ ആണ് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുതിയ ചെയര്‍മാന്‍. 

1961 ഫെബ്രുവരി 16ന് മധ്യപ്രദേശിലെ റായ്പൂരില്‍ (ഇപ്പോള്‍ ഛത്തീസ്ഗഡില്‍) ഒരു ബംഗാളി കുടുംബത്തില്‍ ജനിച്ചു. ഛത്തീസ്ഗഡിലെ ഖൈരാഗാര്‍ഹലുള്ള ഇന്ദിര കലാ സംഗീത വിശ്വവിദ്യാലയത്തിലെ വൈസ് ചാന്‍സലറായിരുന്ന പിതാവ് ഡോ. അരുണ്‍കുമാര്‍ സെന്നും, മാതാവ് ഡോ. അനീറ്റ സെന്നും ഗ്വാളിയര്‍ ഖരാനയിലെ പ്രശസ്ത സംഗീതജ്ഞരായിരുന്നു. 
1979ല്‍ സംഗീതസംവിധായകനാകുക എന്ന ലക്ഷ്യത്തോടെ ശേഖര്‍ സെന്‍ മുംബൈയിലെത്തി. എച്ച്എംവിയില്‍ ഗസല്‍ ഗായകനായായിരുന്നു തുടക്കം. തുടര്‍ന്ന് ഇരുന്നൂറോളം ഭജന്‍ ആല്‍ബങ്ങള്‍ പുറത്തിറക്കി. 'മോണോ ആക്റ്റ് മ്യൂസിക്കല്‍ പ്ലെ' എന്ന പേരില്‍ പ്രശസ്തമായ ഒറ്റയാള്‍ സംഗീതശില്പങ്ങള്‍ ശേഖര്‍ തയാറാക്കി അവതരിപ്പിച്ചു. 
സഫ്ദര്‍ ഹഷ്മി പുരസ്‌ക്കാരം, മഹാരാഷ്ട്ര ഹിന്ദി സാഹിത്യ അക്കാദമി അവാര്‍ഡ്, വി. ശാന്താറാം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2015ലെ പദ്മശ്രീ പുരസ്‌ക്കാര പട്ടികയിലും ശേഖര്‍ സെന്‍ ഇടം പിടിച്ചിട്ടുണ്ട്.

Wednesday, January 28, 2015

ആര്‍. കെ. ലക്ഷ്മണ്‍ ഓര്‍മ്മയായി

വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. കോമണ്‍ മാന്‍ എന്ന ലോകപ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രം ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്. 


കര്‍ണാടകയിലെ മൈസൂരില്‍ 1921 ഒക്ടോബര്‍ 24ന് രാസിപുരം കൃഷ്ണസ്വാമി ലക്ഷമണ്‍ എന്ന ആര്‍. കെ. ലക്ഷമണ്‍ ജനിച്ചു. അധ്യാപകനായ പിതാവിന്റെ ഏഴു മക്കളില്‍ ഇളയവനായിരുന്നു ലക്ഷമണ്‍. 
ലോകപ്രശസ്ത ഇന്ത്യന്‍ നോവലിസ്റ്റ് ആര്‍. കെ. നാരായണ്‍ മൂത്ത സഹോദരനായിരുന്നു. കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ ദ ഹിന്ദുവില്‍ പ്രസിദ്ധീകരിച്ചിരുന്ന ആര്‍. കെ. നാരായണന്റെ കഥകള്‍ക്ക് ലക്ഷ്മണ്‍ ചിത്രം വരച്ചിരുന്നു. 
ആദ്യമായി കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ ജോലിയില്‍ പ്രവേശിച്ചത് ഇരുപതാമത്തെ വയസ്സില്‍ മുംബൈയിലെ പ്രശസ്തമായ ദ ഫ്രീ പ്രസ് ജേണലിലായിരുന്നു. ഫ്രീ പ്രസ്സിന്റെ എഡിറ്റര്‍ സ്വാമിനാഥന്‍ സദാനന്ദ് പുതുമുഖ ജേണലിസ്റ്റുകളെയും കാര്‍ട്ടൂണിസ്റ്റുകളെയും കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഉത്സുകനായിരുന്നു. ഫ്രീ പ്രസ്സിലുണ്ടായിരുന്ന കാലത്ത് ബാല്‍ താക്കറെ ലക്ഷ്മണിന്റെ സഹ കാര്‍ട്ടൂണിസ്റ്റായിരുന്നു. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന ലക്ഷ്മണ്‍ അവിടെ വച്ചാണ് 'യു സെഡ് ഇറ്റ്' എന്ന പ്രതിദിന കാര്‍ട്ടൂണ്‍ സ്ട്രിപ്പിനായി കോമണ്‍ മാന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. രാഷ്ട്രീയ സാമൂഹികരംഗത്തെ സംഭവവികാസങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ച് കുറിക്കുകൊള്ളുന്ന നര്‍മ്മം കലര്‍ത്തി സാധാരണക്കാരുടെ പക്ഷത്തുനിന്നുകൊണ്ട് കോമണ്‍ മാന്‍ പങ്കുവച്ച ആശയങ്ങള്‍ കാലാതിവര്‍ത്തിയായി.

കോമണ്‍ മാന്‍ കഥാപാത്രം

കിട്ടാത്ത അഡ്മിഷന്‍
ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ചിത്രകല പഠിക്കാന്‍ കൊതിച്ച ലക്ഷമണ്‍ ബോംബെയിലെ ജെ. ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രവേശനത്തിന് അപേക്ഷിച്ചു. എന്നാല്‍ അവിടെ പ്രവേശനം കിട്ടാനുള്ള നിലവാരം ലക്ഷമണിന്റെ വരകള്‍ക്കില്ല എന്ന മറുപടിയാണ് അവിടത്തെ വകുപ്പു തലവനില്‍നിന്ന് ലഭിച്ചത്. പിന്നീട് മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അദ്ദേഹം ആര്‍ട്‌സില്‍ ബിരുദം നേടിയത്.  ഇക്കാലത്താണ് നാരായണിന്റെ കഥകള്‍ക്ക് ചിത്രങ്ങള്‍ വരച്ചത്. 

ജ്യേഷ്ഠന്റെ എഴുത്തിന് അനുജന്റെ വര
ആര്‍. കെ. നാരായണിന്റെ പ്രശസ്തമായ മാല്‍ഗുഡി ഡെയ്‌സ് ടെലിവിഷന്‍ സീരിയലായപ്പോള്‍ അതിലും ലക്ഷമണ്‍ വരച്ച സ്‌കെച്ചുകള്‍ ഉള്‍പ്പെടുത്തുക യുണ്ടായി.
ദ ഹോട്ടല്‍ റിവിയേര അടക്കം ചുരുക്കം ചില നോവലുകളും ലക്ഷമണ്‍ രചിച്ചിട്ടുണ്ട്. ദ ടണല്‍ ഓഫ് ടൈം എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്.

പുരസ്‌ക്കാരപ്പെരുമഴ
പത്മവിഭൂഷന്‍, പത്മഭൂഷന്‍, മാഗ്‌സസെ തുടങ്ങി നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.





Tuesday, January 27, 2015

ജിജി തോംസണ്‍ പുതിയ ചീഫ് സെക്രട്ടറി.

ജിജി തോംസണ്‍ ഐഎഎസ് കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി. 

ഇപ്പോള്‍ പൊതു ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം കേന്ദ്രത്തില്‍ സായിയുടെ (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഡയറക്റ്റര്‍ ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 ബാച്ച് ഐഎഎസുകാരനാണിദ്ദേഹം. 
നിലവിലെ ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണ്‍ ജനുവരി 31ന് വിരമിക്കുന്ന മുറയ്ക്ക് ഇദ്ദേഹം സ്ഥാനമേല്‍ക്കും.

ചീഫ് സെക്രട്ടറി
നമ്മുടെ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ചീഫ് സെക്രട്ടറിയുണ്ട്. ചീഫ് സെക്രട്ടറി ഒരു സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെയും തലവനാണ്. അതായത് ഒരു സംസ്ഥാനത്ത് ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന് എത്താന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ് ചീഫ് സെക്രട്ടറി പദവി. ഐഎഎസ് യോഗ്യതയുള്ളവര്‍ക്കുമാത്രമെ ചീഫ് സെക്രട്ടറിയാകാന്‍ കഴിയൂ. സാധാരണ ഗതിയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ചീഫ് സെക്രട്ടറിയാകുക. എന്നാല്‍ ചിലപ്പോള്‍ ഇതിന് മാറ്റമുണ്ടാവാറുണ്ട്.
ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലാണ് ചീഫ് സെക്രട്ടറി പദവിയുള്ളത്. ആദ്യ കാലങ്ങളില്‍ ബ്രിട്ടീഷ് കോളനികളില്‍ ഭരണം നടത്തിയിരുന്ന ഗവര്‍ണര്‍മാരുടെ സെക്രട്ടറിമാരായിരുന്നു ഉണ്ടായിരുന്നത്. അന്ന് കൊളോണിയല്‍ സെക്രട്ടറി അഥവാ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നായിരുന്നു ഔദ്യോഗികനാമം.


Friday, January 23, 2015

രോഗങ്ങളെ മണത്തറിയാന്‍ ഡിജിറ്റല്‍ മൂക്ക്!

പൊലീസ് നായ മണം പിടിച്ച് പിടിച്ചു ചെന്ന് ഒളിച്ചിരുന്ന കള്ളനെ പിടിച്ച കഥകള്‍ നാമൊത്തിരി കേട്ടിട്ടു~്. ഇതുപോലെ മനുഷ്യ ശരീരത്തിലും നിരവധി കള്ളന്മാര്‍ ഒളിച്ചിരിപ്പു~് - രോഗാണുക്കളാകുന്ന കള്ളന്മാര്‍. അവരെ മണത്തു പിടിക്കാന്‍ ഇതാ വരുന്നൂ ഒരു പുത്തന്‍ സംവിധാനം... ഒരുതരം ഡിജിറ്റല്‍ മൂക്ക്!

നമ്മുടെ ശരീരത്തിനുള്ളില്‍ ഓരോ രോഗങ്ങള്‍ തലപൊക്കുമ്പോള്‍ അതിനനുസൃതമായി ചില രാസപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കപ്പെടും. ഇവയ്‌ക്കോരോ ന്നിനും അതിന്റേതായ പ്രത്യേകതകളുള്ളവയുമാണ്.
ഇങ്ങനെ ഓരോ രോഗാവസ്ഥയിലും ശരീരത്തിലു~ാവുന്ന രാസഘടകങ്ങളുടെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളിച്ച ചെറിയ ഒരു ഇലക്‌ട്രോണിക് ചിപ്പാണ് പുതിയ ഡിജിറ്റല്‍ മൂക്കിന്റെ ഹൃദയം. ഇതിനോടനുബന്ധിച്ചുള്ള സെന്‍സര്‍ മേല്‍പ്പറഞ്ഞ രാസഘടകങ്ങളുടെ സാന്നിധ്യമു~ായാല്‍ അലാറം മുഴക്കുകയും അപ്രകാരം രോഗബാധ ഉറപ്പാക്കുകയുമാണ് ചെയ്യുക.
ബ്രിട്ടനിലെ പ്രശസ്തമായ കേംബ്രിഡ്ജ് യുണിവേഴ്‌സിറ്റിയില്‍ നടന്ന ഗവേഷണമാണ് പുതിയ നേട്ടത്തിന് പിന്നില്‍. ഡോ. ആന്‍ഡ്രൂ കോയലാണ് നേതൃത്വം നല്‍കിയത്.
രോഗനിര്‍ണ്ണയത്തില്‍ മാത്രമല്ല ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതുള്‍പ്പെടെ നിരവധി മേഖലകളില്‍ ഈ സംവിധാനം വിപ്ലവകരമായ സ്വാധീനം ചെലുത്തിയേക്കും.

ഒരു നഗരം താമസം മാറ്റുമ്പോള്‍...

ഒരു നഗരം മാറിത്താമസിക്കാന്‍ തീരുമാനിച്ച കഥയാണ് പറയാന്‍ പോകുന്നത്! ഇവിടെ നഗരത്തിലെ താമസക്കാര്‍ മാത്രമല്ല മാറുന്നത്. അവിടുത്തെ കെട്ടിടങ്ങളും ഓഫീസുകളും സ്‌കൂളുകളും... എന്തിനേറെ, കല്ലും പുല്ലും വരെ അതേപടി സ്ഥലം മാറുന്നതിന്റെ വിചിത്രവും രസകരവുമായ കഥയാണിത്.

സംഭവം നടക്കുന്നത് വടക്കന്‍ സ്വീഡനിലെ കിരുന (Kiruna) എന്നു പേരായ ഒരു കൊച്ചു നഗരത്തിലാണ്. ആര്‍ട്ടിക് പ്രദേശമായതിനാല്‍ ഇവിടം സദാ മഞ്ഞില്‍ കുളിച്ചുനില്‍ക്കും. ഇരുമ്പയിരിന്റെ നാടാണ് കിരുന. കഴിഞ്ഞ ഒരു നൂറ്റാ~ോളമായി ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന ഒരു ഖനിയാണ് ഈ നഗരത്തിന്റെ വരുമാന സ്രോതസ്സ്. നഗരവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതും ഈ ഖനി തന്നെ. ഇതൊക്കെയാണെങ്കിലും ഈ ഖനി തന്നെയാണ് നഗരജീവിതത്തെ പറിച്ചുനടുന്നതിനു പിന്നിലും.
ഖനി കുഴിച്ച് കുഴിച്ച് പാര്‍പ്പിട  മേഖലയിലേക്കെത്തി. വീടുകളുടെയും ഓഫീസുകളുടെയുമൊക്കെ അടിത്തറയിളകിത്തുടങ്ങി. ഖനിയില്ലെങ്കില്‍ നഗരമില്ല എന്നറിയാവുന്ന ഭരണാധികാരികള്‍ ആലോചിച്ചപ്പോള്‍ ഒറ്റ മാര്‍ഗ്ഗമേ മുന്നില്‍ ക~ുളളൂ... നഗരം മൂടോടെ പൊക്കി മറ്റൊരു സ്ഥലത്ത് പ്രതിഷ്ഠിക്കുക. തല്ക്കാലം 6000 നഗരവാസികളെയും 3000 വീടുകളെയുമാണ് ര~് മൂന്ന് കിലോമീറ്റര്‍ അകലേയ്ക്ക് മാറ്റുന്നത്. കൂടെ സ്വീഡനിലെ ഏറ്റവും മനോഹര നിര്‍മ്മിതികളിലൊന്നായ കിരുനയിലെ പള്ളിയും, ടൗണ്‍ ഹാളും അവിടത്തെ ബെല്‍ ടവറും, സ്‌കൂളുകളുമൊക്കെ മാറ്റുന്നു~്. നഗരത്തിന്റെ ലാന്റ്മാര്‍ക്കുകളൊക്കെ കല്ലോടുകല്ല് കളയാതെ അതേപടിയാണ് മാറ്റുന്നത്.

ലോകമെമ്പാടും അമ്പരപ്പോടെ വീക്ഷിക്കുന്ന ഈ പരിപാടി ഇന്നുമിന്നലെയുമല്ല, കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി നടന്നുകൊ~ിരിക്കുകയാണ്. പുതിയ ടൗണ്‍ഷിപ്പ് പണിയും നടക്കുന്നു.
ജനങ്ങള്‍ക്ക് ഇഷ്ടമുള്ളവയെല്ലാം തന്നെ പുതിയ നഗരത്തിലു~ാവുമെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും എടുത്തിട്ടു~്. അത് അറിയിക്കുന്നതിനായി ഒരു 'കിരുന പോര്‍ട്ട'ലും തുടങ്ങിയിട്ടു~്.

Friday, January 16, 2015

അറിയാന്‍... വളരാന്‍... വിജയിക്കാന്‍...


കേരളത്തിലെ കുട്ടികളോടൊപ്പം പഠന പഠനേതര പ്രവര്‍ത്തനങ്ങളില്‍ കൂട്ടുകൂടാന്‍ ഇതാ പുതിയൊരു വിദ്യാഭ്യാസ മാസികയെത്തുന്നു. പേര് സ്റ്റുഡന്റ്‌സ് ഇന്ത്യ.
5 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠന സഹായികളാണ് ആദ്യ ഘട്ടത്തില്‍ നിങ്ങളിലേക്കെത്തുന്നത്.

സന്തോഷം നിറഞ്ഞ... രസം നിറഞ്ഞ... 
പുതിയൊരു വിദ്യാലയവര്‍ഷത്തിലേക്ക് സ്വാഗതം...!

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers