നേപ്പാളി പര്വതാരോഹകന് കാമി റിത ഷെര്‍പയ്ക്ക് (Kami Rita Sherpa) ) എവറസ്റ്റ് കയറ്റം പൂ പറിക്കുന്നതുപോലെ ലളിതമാണ്! ഒന്നും രണ്ടുമല്ല, ഇരുപത്തിമൂന്ന് തവണയാണ് ഇദ്ദേഹം ഏവറസ്റ്റിന് മുകളിലെത്തിയത്! 2018 മെയ് 20ന് 22-ാമത് തവണ എവറസ്റ്റിലെത്തിയപ്പോള് കാമി ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയായി മാറിയിരുന്നു. ഇപ്പോഴിതാ 2019 മെയ് 15ന് ഒരിക്കല്‍ കൂടി അദ്ദേഹം ഈ നേട്ടത്തിലെത്തിയിരിക്കുകയാണ്. 25 തവണ എവറസ്റ്റിലെത്തുക എന്നതാണത്രേ ഇദ്ദേഹത്തിന്റെ ലക്ഷ്യം! കാമിയുടെ പിതാവ് ആദ്യകാല എവറസ്റ്റ് ഗൈഡുമാരിലൊരാളായിരുന്നു. സഹോദരനാകട്ടെ 17 തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തിയും.
നേപ്പാളുകാര്‍ തന്നെയായ അപ്പ ഷെര്‍പ്പയും (Apa Sherpa) ഫുര്‍ബ താഷി ഷെര്‍പ്പയും (Phurba Tashi Sherpa) 21 തവണ എവറസ്റ്റ് കീഴടക്കിയവരാണ്.
No comments:
Post a Comment