ഫീല്‍ഡ്‌സ് മെഡല്‍ അന്താരാഷ്ട്ര ഗണിത പുരസ്‌കാരം പ്രഖ്യാപിച്ചു
നോബല്‍ പുരസ്‌കാരത്തിന്റെ മാതൃകയില്‍ നല്‍കപ്പെടുന്ന ഗണിത പുരസ്‌കാരം
വിജയികള്‍ |
ഗണിതശാസ്ത്ര രംഗത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ ഫീല്‍ഡ്‌സ് മെഡല്‍ (Fields Medal) 2022 വര്‍ഷത്തെ വിജയികളെ പ്രഖ്യാപിച്ചു. യുക്രെയ്ന്‍ ഗണിതജ്ഞ മറീന വയാസോവ്‌സ്‌ക (Maryna Viazovska), ഫ്രഞ്ചുകാരന്‍ ഹൂഗോ ഡുമിനില്‍ കോപിന്‍ (Hugo Duminil-Copin), അമേരിക്കക്കാരന്‍ ജൂണ്‍ ഹൂ (June Huh), ബ്രിട്ടീഷുകാരന്‍ ജയിംസ് മയ്നാഡ് ( James Maynard) എന്നിവരാണ് ഇത്തവണ പുരസ്‌കാരം നേടിയവര്‍.
കനേഡിയന്‍ ഗണിതശാസ്ത്രഞ്ജനായ ജോണ്‍ ചാള്‍സ് ഫീല്‍ഡ്‌സിന്റെ ( John Charles Fields) സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മെഡല്‍ ആണ് ഫീല്‍ഡ്‌സ് മെഡല്‍. 1932ല്‍ സൂറിച്ചില്‍ നടന്ന ഗണിതശാസ്ത്ര സമ്മേളനത്തിലാണ് നോബല്‍ സമ്മാനത്തിന് തത്തുല്യമായി ഇത്തരമൊരു മെഡല്‍ എന്ന ആശയം ഉയര്‍ന്നത്. 1936ല്‍ നടന്ന അടുത്ത സമ്മേളനത്തില്‍ ആദ്യ മെഡല്‍ സമ്മാനിയ്ക്കപ്പെട്ടു. ഫിന്നിഷ് ഗണിതജ്ഞനായ ലാര്‍സ് ആഫേഴ്‌സ് ( Lars Ahlfors) അമേരിക്കന്‍ ഗണിതകാരന്‍ ജസ്സി ഡഗ്‌ളസ് ( Jesse Douglas) എന്നിവരായിരുന്നു ആദ്യ വിജയികള്‍.
ഇന്റ്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ യൂണിയന്റെ ( International Mathematical Union - IMU) ആഭിമുഖ്യത്തില്‍ ആണ് ഫീല്‍ഡ്‌സ് മെഡല്‍ നല്‍കപ്പെടുന്നത്. 4 വര്‍ഷത്തില്‍ ഒരിയ്ക്കല്‍ നല്‍കപ്പെടുന്ന ഈ പുരസ്‌കാരത്തിന് 40 വയസ്സില്‍് താഴെയുള്ള ഗണിതശാസ്ത്രജ്ഞരെയാണ് പരിഗണിക്കുക. ഈ പുരസ്‌കാരത്തെ ഗണിതശാസ്ത്രരംഗത്തെ നോബല്‍ എന്ന് ചിലര്‍ വിളിക്കാറുണ്ട്.
(ഗണിതശാസ്ത്ര മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് നോര്‍വെ സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്ന രാജ്യാന്തര പുരസ്‌കാരമായ ആബേല്‍ പുരസ്‌കാരം ആണ് കൃത്യമായി നോബല്‍ പുരസ്‌കാരത്തിന്റെ മാതൃകയില്‍ നല്‍കപ്പെടുന്ന ഗണിത പുരസ്‌കാരം.) |
No comments:
Post a Comment