ജപ്പാനിലെ എറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഹൊക്കൈഡൊ (Hokkaido), റഷ്യയിലെ കുറില്‍ (Kuril Islands ) എന്നീ ദ്വീപുകളുടെ മധ്യത്തിലാണ് ഈ തിമിംഗല കൂട്ടത്തെ ഗവേഷകര്‍ കണ്ടെത്തിയത്.
തിമിംഗലങ്ങള്‍ക്കിടയിലെ ലണ്ടന്‍ ഡബിള്‍ ഡക്കര്‍ ബസ് എന്ന് ഇവയെ ഇപ്പോള്‍ പലരും വിശേഷിപ്പിക്കുന്നുണ്ട്. ആകൃതിയോ വലിപ്പമോ അല്ല ഈ വിളിപ്പേരിന് കാരണം. ഡബിള്‍ ഡക്കര്‍ ബസ് പോലെ തീരെ കാണാതായശേഷം വീണ്ടും തിരിച്ചുവരവ് നടത്തിയതുകൊണ്ടാണ
ത്രേ!
7 മീറ്റര്‍ വരെ നീളമുള്ള ഈ തിമിംഗലങ്ങള്‍ക്ക് സ്പിന്‍ഡില്‍ അഥവാ നെയ്ത്ത് സൂചിയുടെ രൂപത്തോടാണ് സാദൃശ്യമുള്ളത്. അറ്റത്ത് ഉരുണ്ട തലയും മെലിഞ്ഞ ശരീരവും. മറ്റ് മിക്ക തിമിംഗലങ്ങളും ശ്വാസമെടുക്കുമ്പോള്‍ ചൂളം വിളിയ്ക്കുന്ന ശബ്ദമുണ്ടാക്കാറുണ്ട്. എന്നാല്‍ ഇവ അങ്ങനെ ശബ്ദമുണ്ടാക്കാറില്ല. അതുകൊണ്ട് തന്നെ സമുദ്രോപരിതലത്തിലെത്തിയാലും ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയാന്‍ ഇവയ്ക്ക് കഴിയും. കൂടാതെ ഇരുണ്ട നിറവും ഇവയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു.
ജാപ്പനീസ് ഭാഷയില്‍ ഇവയ്ക്ക് കരാസു (karasu) എന്ന വിളിപ്പേരുണ്ട്. കരാസു എന്നാല്‍ കാക്ക എന്നര്‍ഥം. കാക്കയേപ്പോലെ കടും കറുപ്പുനിറമുള്ള തിമിംഗലം എന്ന രീതിയിലാണ് ജപ്പാന്‍കാര്‍ ഈ വിളിപ്പേര് നല്‍കിയതത്രേ!
No comments:
Post a Comment