വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം അമേരിക്കന്‍ ഗവേഷകനായ ജയിംസ് പി. അലിസോണ്‍ (James P. Allison), ജപ്പാന്‍കാരന്‍ ടസുകു ഹോന്‍ജോ (Tasuku Honjo) എന്നിവര്‍ പങ്കിട്ടു.
|
Tasuku Honjo and James P. Allison |
കാന്‍സര്‍ ചികിത്സയിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. കാന്‍സറിനെതിരെ പൊരുതാന്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിന്റെ 'ബ്രേക്ക് അഴിച്ചുവിടാന്‍' സഹായകമായ കണ്ടെത്തലാണ് അലിസോണ്‍ നടത്തിയത്! കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ രോഗപ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനണ്ടാണു ഹോന്‍ജോയ്ക്കു പുരസ്‌കാരം. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കുണ്ടം വിധം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസോണിനു പുരസ്‌കാരം. പുതിയ കണ്ടെത്തലോടെ 'ഇമ്യൂണ്‍ ചെക്ക്‌പോയിന്റ് തെറാപ്പി'യില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാവും എന്നാണ് ഗവേഷകലോകത്തിന്റെ പ്രതീക്ഷ. കാന്‍സര്‍ ചികിത്സയില്‍ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ചികിത്സാരീതി തന്നെ മാറ്റിമറിക്കുന്നതായി പുതിയ കണ്ടെത്തലുകള്‍.
No comments:
Post a Comment