സംഘര്‍ഷങ്ങളിലും യുദ്ധങ്ങളിലും പീഡനങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയും സമാന്തരലോകം തുറന്നുകാട്ടിയ സഹനപോരാളികള്‍ക്കു സമാധാന നൊബേല്‍ പുരസ്‌കാരം.
ഇറാഖില്‍ നിന്നുള്ള ഇരുപത്തിമൂന്നുകാരിയായ നാദിയയെ 2016ല്‍ ഐക്യരാഷ്ട്ര സംഘടന ഗുഡ്‌വില്‍ അംബാസഡറാക്കിയിരുന്നു. ഇറാഖിലെ സിന്‍ജാറിനു സമീപം കൊച്ചൊ ഗ്രാമവാസിയും യസീദി വിഭാഗക്കാരിക്കാരിയുമാണ് നാദിയ. യസീദി വിഭാഗക്കാര്‍ക്കെതിരെ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാദിയയുടെ പിതാവും ആറു സഹോദരന്മാരും കൊല്ലപ്പെട്ടു. നാദിയയെ അടക്കം സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി അടിമകളാക്കി വച്ചു. ഒടുവില്‍ ഐഎസിന്റെ കണ്ണുവെട്ടിച്ച് ആദ്യം കുര്‍ദിസ്ഥാനിലേക്കും പിന്നീട് ഇറാഖ് അതിര്‍ത്തി കടന്നു ജര്‍മനിയിലേക്കും അവള്‍ രക്ഷപ്പെടുകയായിരുന്നു. ഐഎസ് പിന്‍മാറിയശേഷം കൊച്ചൊ ഗ്രാമത്തിലെത്തിയ നാദിയയുടെ ആത്മകഥയാണ് 'ദ് ലാസ്റ്റ് ഗേള്‍'.
No comments:
Post a Comment